മറിയം ജുമാനയെ അഷ്റഫ് കൂട്ടായ്മ സൗദി നാഷനൽ കമ്മിറ്റി ആദരിച്ചു
text_fieldsദമ്മാം: 19ാം വയസ്സിൽ വിമാനം പറത്തി മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ മലപ്പുറം കിഴിശ്ശേരി പുൽപ്പറ്റ പഞ്ചായത്തിലെ കാവുങ്ങപ്പാറ മറിയം ജുമാനയെ അഷ്റഫ് കൂട്ടായ്മ സൗദി നാഷനൽ കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.
വളർന്നുവരുന്ന ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നത് സമൂഹത്തിന്റെ കടമയാണെന്ന് മനസ്സിലാക്കിയാണ് അഷ്റഫ് കൂട്ടായ്മ സൗദി നാഷനൽ കമ്മിറ്റി ഇത്തരത്തിലൊരു കർമത്തിന് മുന്നോട്ടുവന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് വാഴയൂർ പറഞ്ഞു.
മലപ്പുറം ജില്ല പ്രസിഡൻറ് കുഞ്ഞൂട്ടി, സൗദി നേതാക്കളായ സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് പുത്തംപള്ളി, സൗദി നാഷനൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അഷ്റഫ് തട്ടിമാറ്റി അൽ അഹ്സ, അഷ്റഫ് വരിക്കോടൻ, അഷ്റഫ് പനങ്ങാങ്ങര, അഷ്റഫ് കാവനൂർ, അഷ്റഫ് പുൽപ്പറ്റ, അഷ്റഫ് കോട്ടക്കൽ, അഷ്റഫ് മമ്പാട്, അഷ്റഫ് പൊന്നാനി, സി.എ വന്ദേരി, കൺവീനർ കെ.ടി. പൊന്നൂസ് പൊന്നാനി, അഷ്റഫ് അറബാന, അഷ്റഫ് പുത്തൂർ എന്നിവർ പങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.