വിപണി: അൽ വഫാ ഹൈപ്പർമാർക്കറ്റ് മക്കയിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsമക്ക: വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ, സൗദിയിൽ റീട്ടെയിൽ രംഗത്ത് പ്രവർത്തിക്കുന്ന അൽ വഫാ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മക്കയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. പുതുതായി 50ഓളം ഹൈപ്പർമാർക്കറ്റുകൾ സൗദിയിൽ ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. മക്ക കാക്കിയ ഇബ്രാഹിം സ്ട്രീറ്റിലെ അൽവാഹ മാളിലാണ് ഈ റീജ്യനിലെ ആദ്യത്തെ അൽ വഫാ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്.
വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. സൗദിയുടെ ‘വിഷൻ 2030’ ബൃഹദ്പദ്ധതിയുടെ കൂടെ അൽ വഫാ ഹൈപ്പർമാർക്കറ്റ് ഗ്രൂപ് ഉണ്ടാകുമെന്നും സ്വദേശി യുവതിയുവതികൾക്ക് കൂടുതൽ ജോലി നൽകുകയെന്ന ലക്ഷ്യം വെച്ചു സൗദിയുടെ വിവിധ ഭാഗങ്ങളിൽ 50 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്നും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി പറയുന്നതായും കെ.പി. ബഷീർ പറഞ്ഞു.
ഒരേ സമയം 1000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന, 75,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ, വിശാലമായ സൗകര്യത്തിലാണ് ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതെന്ന് സി.ഇ.ഒ അബ്ദുൽ നാസർ പറഞ്ഞു.
റമദാനോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളാണ് രാജ്യത്തെ എല്ലാ അൽ വഫാ ഹൈപ്പർമാർക്കറ്റുകളിലും സുപ്പർമാർക്കറ്റുകളിലും ഉപഭോക്താക്കൾക്ക് നൽകുന്നതെന്നും ഹജ്ജ് ഉംറ തീർഥാടകർക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു സ്ഥലത്ത് ലഭ്യമാക്കുന്നതിന് സിംഗിൾ സ്പോട് ഷോപ്പിങ് സൊല്യൂഷനെന്ന നിലയിൽ ‘ഉംറ സൂഖ്’ എന്ന പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങൾ, തുണിത്തരങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ബേക്കറി, ഭക്ഷ്യ ഉൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, വെജിറ്റബിളടക്കമുള്ള എല്ലാ സാധനങ്ങളും പ്രത്യേകിച്ച് ഇന്ത്യൻ പച്ചക്കറികളും ന്യായവിലയിൽ ലഭിക്കുമെന്നും ഭാവിയിൽ ഉംറ ഹജ്ജ് തീർഥാടകർക്ക് നാട്ടിലെ ബന്ധുമിത്രാദികൾക്കുള്ള സമ്മാനങ്ങളുൾപ്പടെ വാങ്ങാനുള്ള ഒരു ഹബ്ബായി മക്കയിലെ വഫാ ഹൈപ്പർമാർക്കറ്റ് മാറുമെന്നും ഗ്രൂപ് സി.ഇ.ഒ അബ്ദുൽ നാസർ, എച്ച്.ആർ. മാനേജർ ജലീൽ, ഓപറേഷൻ മാനേജർ ഫഹദ്, മാർക്കറ്റിങ് മാനേജർ ഫഹദ് മെയോൻ എന്നിവർ മാധ്യമ പ്രതിനിധികളോട് പറഞ്ഞു.
ജിദ്ദയിലും ദമ്മാമിലും റിയാദിലും ഉൾപ്പെടെ ഈ വർഷം 10 പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും ലോകോത്തര ഉൽപന്നങ്ങൾ ഏറ്റവും മിതമായ വിലക്ക് ജനങ്ങളിൽ എത്തിക്കുകയെന്നതാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്നും മാനേജ്മെന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.