വിവാഹവും സാമൂഹിക നൈതികതയും: കേളി സംവാദം സംഘടിപ്പിച്ചു
text_fieldsറിയാദ്: നിരന്തര നിയമസഹായവും സമൂഹത്തിൽനിന്നുള്ള സഹകരണവും വേഗത്തിൽ നീതികിട്ടുമെന്ന ഉറപ്പും ഉണ്ടായാൽ മാത്രമേ ഭർതൃഗൃഹങ്ങളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാനുള്ള ആർജ്ജവം ലഭിക്കുകയുള്ളൂ എന്ന് കായകുളം എം.എൽ.എ യു. പ്രതിഭ പറഞ്ഞു.
സ്ത്രീധന പീഡനങ്ങളും അതുമൂലമുള്ള മരണങ്ങളേയും മുൻനിർത്തി കേരള സമൂഹത്തിൽ ഉയർന്നുവന്ന പ്രശ്നങ്ങളെ സംബന്ധിച്ച് കേളി സാംസ്കാരിക കമ്മിറ്റിയും കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച 'വിവാഹവും സാമൂഹിക നൈതികതയും' എന്ന വിഷയത്തിൽ ഓൺലൈൻ സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.
സമ്പത്തിെൻറ പേരിൽ ഉണ്ടാകുന്ന അതിക്രമങ്ങളും അടിച്ചമർത്തലുകളും കേരളത്തിലെ കുടുംബത്തിനകത്ത് വർധിച്ച് വരുകയാണെന്നും ഇടതുപക്ഷ ബോധം കാത്തുസൂക്ഷിക്കുകയും പ്രബുദ്ധ മലയാളികൾ എന്ന് അഹങ്കരിക്കുകയും ചെയ്യുന്ന നാം ഇതിനോടൊക്കെ ആത്മപരിശോധന നടത്താൻ തയാറാകണമെന്ന് സംവാദത്തിൽ ഇടപെട്ട് സംസാരിച്ച പബ്ലിക് പ്രോസിക്യൂട്ടറും കോഴിക്കോട് അഡീഷനൽ ഗവൺമെൻറ് പ്ലീഡറുമായ അഡ്വ. പി.എം. ആതിര പറഞ്ഞു. ചടങ്ങിൽ കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് അധ്യക്ഷത വഹിച്ചു.
ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലീന കോടിയത്ത്, സജീന സജിൻ, ഫസീല നാസർ, സാംസ്കാരിക കമ്മിറ്റി അംഗം സതീഷ് കുമാർ എന്നിവർ സംസാരിച്ചു.സാംസ്കാരിക കമ്മിറ്റി കൺവീനർ സജിത് സ്വാഗതവും ജോയൻറ് കൺവീനർ വിനയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.