'മരുപ്പച്ച 2021': മലർവാടി പരിസ്ഥിതിദിനം ആഘോഷിച്ചു
text_fieldsറിയാദ്: പരിസ്ഥിതിയെ കുറിച്ചും പ്രകൃതി സംരക്ഷണത്തിെൻറ ആവശ്യകതയെ കുറിച്ചും പാടിയും വരച്ചും മലർവാടി റിയാദ് നോർത്ത് സോണിലെ മലസ്, ഉലയ, റൗദ, ദല്ല ഏരിയയിലെ കുട്ടികൾ പരിസ്ഥിതി ദിനം ആഘോഷിച്ചു. സമഗ്രശിക്ഷ കേരള പരിശീലകൻ അനൂപ് കല്ലത്ത് കുട്ടികളോട് സംവദിച്ചു.
ആവാസ വ്യവസ്ഥ സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യങ്ങളെ കുറിച്ചും ജീവികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണം വിഷയമാക്കി കുട്ടികൾ തയാറാക്കിയ ടെറസ് ഗാർഡൻ വിഡിയോ, ആർട്ട് ഗാലറി വിഡിയോ, പ്ലക്കാർഡ് വിഡിയോ, ഗ്രൂപ് സോങ്, കവിത പാരായണം, സ്കിറ്റ്, നിശ്ചല ദൃശ്യം തുടങ്ങിയ പരിപാടികൾ പരിസ്ഥിതി ദിനാഘോഷത്തിന് പുതിയ കാഴ്ചാനുഭവം നൽകി. മലയാളം മിഷൻ കോഒാഡിനേറ്റർ ഷാനാസ് സഹിൽ, ജാസ്മിൻ അഷ്റഫ് എന്നിവർ പരിസ്ഥിതി ദിനത്തെ കുറിച്ചു സംസാരിച്ചു. മലർവാടി അംഗങ്ങളായ മെഹ്റിൻ മുനീർ, റിദ്വ സദർ പരിപാടികൾ നിയന്ത്രിച്ചു.
വിവിധ ഏരിയകളിലെ കോഒാഡിനേറ്റർമാരായ നസീറ (ദല്ല), റംസിയ അസ്ലം (മലസ്), ജസീന അബ്ദുൽസലാം (ഉലയ) തുടങ്ങിയവർ നേതൃത്വം നൽകി. ഒാൺലൈനായി നടന്ന പരിപാടിയിൽ ശെരിഹാൻ ഖാലിദ്, ശഹതാൻ എന്നിവർ സാങ്കേതിക സഹായം നൽകി.
നേഹ സക്കറിയയുടെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ റൗദ ഏരിയ മലർവാടി കോഒാഡിനേറ്റർ റൈജു അബ്ദുൽ മുത്തലിബ് സ്വാഗതവും മലർവാടി മെൻറർ നാൻസി സജാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.