മരുപ്പക്ഷി (ഡെസേർട്ട് വീറ്റർ)
text_fieldsസൗദി മരുഭൂമിയിൽ കാണപ്പെടുന്ന ചെറിയ പക്ഷിയാണ് ഡെസേർട്ട് വീറ്റർ എന്ന മരുപ്പക്ഷി. പാടുന്ന പക്ഷിയിനങ്ങളിൽപെട്ടതാണ് ഇത്. സൗദി അറേബ്യ ഉൾപ്പെടുന്ന വടക്കൻ അറേബ്യൻ ഉപദ്വീപിലും സഹാറയിലുമാണ് കൂടുതലായും കണ്ടുവരുന്നത്. ഇവ മധ്യേഷ്യയിലെ അർധ മരുഭൂമികളിലും പാകിസ്താനിലും വടക്കുകിഴക്കൻ ആഫ്രിക്കയിലും ശൈത്യകാലത്ത് എത്താറുണ്ട്.
ഇപ്പോൾ കേരളത്തിലെ കാസർകോട് ഭാഗങ്ങളിലും ശൈത്യകാലത്ത് കണ്ടുതുടങ്ങിയിട്ടുണ്ട്. ദേശാടനം നടത്തി എത്തുന്നതാണെന്നാണ് നിഗമനം. കാലാവസ്ഥക്ക് അനുസൃതമായി തൂവലുകളുടെ നിറം മാറുന്ന പക്ഷിയിനംകൂടിയാണിത്. വേനൽക്കാലത്ത് ആൺപക്ഷിയുടെ മുകൾ തൂവലുകൾ കറുത്തതും അടിഭാഗം വെളുത്തതുമാണ്. മുഖത്തും തൊണ്ടയിലും ഉള്ള കറുപ്പ് തോളിലേക്ക് നീളുന്നു. കൂടാതെ വെളുത്ത ഒരു സ്ട്രിപ്പും ഉണ്ട്. പെൺപക്ഷി മുകളിൽ ചാരനിറവും താഴെ ബഫറുമാണ്, തൊണ്ടയിൽ കറുപ്പ് ഇല്ല. ശീതകാലത്ത് ആൺപക്ഷിയുടെ തൊണ്ടയിലെ കറുപ്പ് തൂവലുകളുടെ വെളുത്ത നുറുങ്ങുകളാൽ ഭാഗികമായി മറയ്ക്കും. ചെറുപ്രാണികളെയാണ് പ്രധാനമായും ഭക്ഷിക്കുന്നത്. വസന്തകാലത്താണ് പ്രജനനം നടത്തുന്നത്.
ഫോട്ടോ: നൗഷാദ് കിളിമാനൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.