മാസ് തബൂക്കിന്റെ ഈദ് സംഗമം
text_fieldsതബൂക്ക്: മാസ് തബൂക്കിന്റെ ആഭിമുഖ്യത്തിൽ തബൂക്കിൽ ഈദ് സംഗമം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു.
കുട്ടികളുടെ നിറപ്പകിട്ടായ ഡാൻസ് പരിപാടികളായ വെൽക്കം ഡാൻസ്, വേദിയെ ഇളക്കിമറിച്ച ഒപ്പന, വർണാഭമായ സിനിമാറ്റിക് ഡാൻസ്, കിഡ്സ് ഡാൻസ്, ബോയ്സിന്റെ ഡാൻസ്, കോമഡി സ്കിറ്റ് തുടങ്ങിയ പരിപാടികൾ അരങ്ങേറി.
ജിദ്ദയിലെ പ്രമുഖ കലാകാരന്മാരായ നൂഹ് ബീമാപ്പള്ളിയും സംഘവും നേതൃത്വം നൽകിയ ഗാനമേളയും കലാപരിപാടികളും ആസ്വദിക്കാൻ കുട്ടികളും കുടുംബങ്ങളുമടക്കം നൂറുകണക്കിന് ആൾക്കാർ പരിപാടിയിൽ പങ്കാളികളായി. കായികപരിപാടികൾക്കുശേഷം മാസ് പ്രസിഡൻറ് റഹീം ഭരതന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ ഉദ്ഘാടനം ചെയ്തു.
സ്കറിയ കാച്ചപ്പള്ളി, ആരോഗ്യ വിദഗ്ദ്ധൻ ഡോ. മുഹമ്മദ് റഊഫ്, മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ദ്ധ സമിതിയംഗം സാജിത മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു. ഉബൈസ് മുസ്തഫ സ്വാഗതവും പ്രവീൺ പുതിയാണ്ടി നന്ദിയും പറഞ്ഞു.
മാസിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞമാസം കുട്ടികൾക്കായി സംഘടിപ്പിച്ച സർഗ്ഗോത്സവം പരിപാടിയിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണവും നിർവഹിച്ചു.
ലക്കി കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള ഗോൾഡ് കോയിനുകളും വിതരണം ചെയ്തു. ചന്ദ്രശേഖര കുറുപ്പിന്റെ നേതൃത്വത്തിൽ 51 അംഗ വളന്റിയർ സംഘം പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.