മശാഇർ ട്രെയിൻ സർവിസ് വിജയകരം,20 ലക്ഷത്തിലധികം യാത്രക്കാർ
text_fieldsജിദ്ദ: ഹജ്ജ് സീസണിൽ മശാഇർ ട്രെയിൻ പ്രവർത്തന പദ്ധതി വിജയകരമെന്ന് സൗദി റെയിൽവേ (എസ്.എ.ആർ) അധികൃതർ പറഞ്ഞു. ദുൽഹജ്ജ് ഏഴിനാണ് സർവിസ് ആരംഭിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ 2,208 സർവിസുകൾ നടത്തി. മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലെ ഒമ്പത് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ 21.3 ലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കാനായി. ശനിയാഴ്ച സർവിസ് അവസാനിപ്പിച്ചതായും സൗദി റെയിൽവേ അറിയിച്ചു. ആദ്യ ദിവസം ഏകദേശം 22,400 പേരാണ് യാത്ര ചെയ്തത്.
മിനയിൽനിന്ന് അറഫയിലേക്ക് 2,98,700 തീർഥാടകരെ എത്തിച്ചു. മുസ്ദലിഫയിലേക്കുള്ള യാത്രക്കിടെ 2,97,000 ലധികം തീർഥാടകരെ കയറ്റി. ശേഷം 3,96,000 ലധികം തീർഥാടകരെ മിനയിലെത്തിച്ചു. ‘തശ്രീഖ്’ ദിവസങ്ങളിൽ മിന ഒന്ന്, മിന രണ്ട്, മുസ്ദലിഫ മൂന്ന്, അറഫ മൂന്ന് എന്നീ സ്റ്റേഷനുകളിൽ നിന്ന് മിന മൂന്നാം നമ്പർ സ്റ്റേഷനിലേക്ക് (അൽ ജംറ) 10,12,000 പേരെ എത്തിച്ചു. ഇതിലൂടെ ജംറകളിലേക്കുള്ള യാത്ര തീർഥാടകർക്ക് എളുപ്പമായതായും സൗദി റെയിൽവേ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.