Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്​ജിദുൽ ഹറാം...

മസ്​ജിദുൽ ഹറാം ജമാഅത്ത്​ നമസ്​കാരത്തിനായി​ പൊതുജനത്തിന്​​ തുറന്നുകൊടുത്തു

text_fields
bookmark_border
മസ്​ജിദുൽ ഹറാം ജമാഅത്ത്​ നമസ്​കാരത്തിനായി​ പൊതുജനത്തിന്​​ തുറന്നുകൊടുത്തു
cancel
camera_alt

ജമാഅത്ത്​ നമസ്​കാരത്തിനായി മസ്​ജിദുൽ ഹറാം തുറന്നു കൊടുത്തപ്പോൾ

ജിദ്ദ: കോവിഡിനെ തുടർന്നുണ്ടായ നീണ്ട ഇടവേളക്ക്​​ ശേഷം മക്കയിലെ മസ്​ജിദുൽ ഹറാം ജമാഅത്ത്​ നമസ്​കാരത്തിന്​ എത്തുന്ന പൊതുജനത്തിന്​ തുറന്നുകൊടുത്തു. ഞായറാഴ്​ച സുബ്​ഹി നമസ്​കാരം മുതലാണ്​ ഹറം കവാടങ്ങൾ തുറന്നത്​. ഉംറ തീർഥാടനം രണ്ടാം ഘട്ടവും ആരംഭിച്ചു. കോവിഡിനെ തുടർന്ന്​ ഏഴ്​ മാസത്തോളമായി പുറത്തുനിന്ന്​ നമസ്​കരിക്കാനെത്തുന്നവർക്ക് ഹറമിൽ​ പ്രവേശനാനുമതി ഇല്ലായിരുന്നു​​. കർശനമായ കോവിഡ്​ പ്രോ​േട്ടാക്കോൾ പാലിച്ചാണ് ആളുകളെ ഹറമിലേക്ക്​ പ്രവേശിപ്പിച്ചത്​.​

ഉംറ തീർഥാടകരോടൊപ്പം വിദേശികളും സ്വദേശികളായ നിരവധി പേർ മസ്​ജിദുൽ ഹറാമിൽ നമസ്​കാരം നിർവഹിച്ചു​. ഇഅ്​തമർനാ ആപ്പിലുടെ അനുമതി നേടിയവരാണിവർ. സമൂഹ അകലം പാലിച്ചാണ്​ പൊതുജനം നമസ്​കാരം നിർവഹിച്ചത്​. വരികൾക്കിടയിൽ അകലം പാലിക്കാൻ പ്രത്യേക ലൈനുകൾ തിരിച്ചു. അത്​ വ്യക്തമാക്കുന്ന സ്​റ്റിക്കറുകൾ പതിച്ചു.

14 ദിവസം നീണ്ടു നിൽക്കുന്ന ഉംറ തീർഥാടനം രണ്ടാംഘട്ടത്തിൽ പ്രതിദിനം 15,000 തീർഥാടകർക്കാണ്​ അനുമതി. 40,000 പേർക്ക്​ പ്രതിദിന നമസ്​കാരത്തിനും അനുമതിയുണ്ട്​. രണ്ടാംഘട്ടത്തിൽ രണ്ടാഴ്​ചക്കിടെ 2,20,000 തീർഥാടകരെയാണ്​ അനുവദിക്കുന്നത്​. ആകെ 5,60,000 പേർക്ക്​ ഹറമിൽ നമസ്​കരിക്കാനും അനുമതി നൽകും.


ഉംറ പുനരാരംഭിച്ച ഒക്​ടോബർ നാലിലെ ആദ്യഘട്ടത്തിൽ പ്രതിദിനം 6,000 പേർക്കായിരുന്നു ഉംറ നിർവഹിക്കാൻ അനുമതി. അതാണ്​ രണ്ടാം ഘട്ടത്തിൽ 15,000 ആയി ഉയർത്തുന്നത്​. തീർഥാടകർക്കും നമസ്​കാരിക്കാനെത്തുന്നവർക്കും പോകുന്നതിനും വരുന്നതിനും പ്രത്യേക കവാടങ്ങൾ നിശ്ചയിച്ചിട്ടുണ്ട്​​.

ഉംറ തീർഥാടകരുടെ എണ്ണം കൂടുന്നതോടൊപ്പം ഹറമിൽ നമസ്​കരിക്കാൻ ആളുകളെത്തുമെന്നതിനാൽ തീർഥാടകരുടെ സേവനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും മുൻകരുതലുകളും ഇരുഹറം കാര്യാലയം, ഹജ്ജ്​ ഉംറ മന്ത്രാലയം, ആരോഗ്യ വകുപ്പ്​ എന്നിവ സ്വീകരിച്ചിരുന്നു. നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും സേവനങ്ങൾ വേഗത്തിലാക്കുന്നതിനും സാധ്യമായ സാ​േങ്കതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു​. നമസ്കരിക്കാനെത്തുന്നവർക്ക്​ ഹറമിലേക്കും തിരിച്ചും ബസ്​ സർവിസുകളും ഏർപ്പെടുത്തിയിട്ടുണ്ട്​.

ശുചീകരണ ജോലികളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്​​. ദിവസവും 10​ തവണയാണ്​ ഹറമും പരിസരവും അണുമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്യുന്നത്​. ഇതിനായി 40,000 തൊഴിലാളികളെയും നിയോഗിക്കുകയും സ്​മാർട്ട് റോബോട്ട്​ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്​തിട്ടുണ്ട്​. ഹറമിലെ പ്രവേശന കവാടങ്ങളിൽ സ്​റ്റെറിലൈസറുകൾ ഒരുക്കിയിട്ടുണ്ട്​. സംസം വിതരണത്തിന്​ ആറ്​ സ്ഥലങ്ങളും നിശ്ചിയിട്ടുണ്ട്​​​. അണുമുക്തമാക്കിയ സംസം നിറച്ച ബോട്ടിലുകൾ വിതരണം ചെയ്യുന്നതായി പ്രത്യേക ആളുകളെയും നിയോഗിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Masjid al-Haram
Next Story