മസ്ജിദുന്നബവിയിൽ ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക കരുതൽ
text_fieldsമദീന: മസ്ജിദുന്നബവിയിൽ സന്ദർശനത്തിനെത്തുന്ന ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക കരുതൽ ഏർപ്പെടുത്തി. പള്ളിയുടെ ഉൾഭാഗത്ത് ഭിന്നശേഷിക്കാർക്ക് പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. ഇവിടെ നൂറുപേർക്ക് ഒരേസമയം പ്രാർഥന നടത്താൻ കഴിയും. പ്രായമായവരും ഭിന്നശേഷിക്കാരുമായ തീർഥാടകർക്ക് പ്രത്യേക കരുതലായി വിവിധ സേവനങ്ങളാണ് ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി ഒരുക്കിയിരിക്കുന്നത്. കവാടങ്ങൾക്ക് സമീപം 10 നിയുക്ത പ്രാർഥനയിടങ്ങൾ, വടക്ക് പുതുതായി കൂട്ടിച്ചേർത്ത ഭാഗത്ത് നാല് പ്രാർഥനാ മുറികൾ, പടിഞ്ഞാറ് വികസിപ്പിച്ച ഭാഗത്ത് മൂന്നു പ്രാർഥനാ മുറികൾ എന്നിവയാണ് ഒരുക്കിയത്.
ഏറ്റവും മികച്ച സേവനങ്ങൾ ഇവർക്ക് നൽകുന്നതിനും അതോറിറ്റി പ്രവർത്തിക്കുന്നു. വെള്ളിയാഴ്ചയിലെ ജുമുഅ പ്രഭാഷണത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാനും ഇവർക്കായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. കൂടാതെ സഞ്ചാരം സുഗമമാക്കുന്നതിന് ഇലക്ട്രിക് ഗോൾഫ് കാറുകളും വീൽചെയറുകളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.