മസ്ജിദുന്നബവി: ഭിന്നശേഷിക്കാരുടെ വാഹന റിപ്പയറിങ്ങിന് മൊബൈൽ വർക്ക്ഷോപ്
text_fieldsഭിന്നശേഷിക്കാർക്ക് ഹറമിൽ ഉപയോഗിക്കുന്ന വാഹനം
മദീന: മദീനയിലെ പ്രവാചക പള്ളിയിൽ (മസ്ജിദുന്നബവി) ഭിന്നശേഷിക്കാരുടെ മാനുവൽ, ഇലക്ട്രിക് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി മൊബൈൽ വർക്ക്ഷോപ് ഒരുക്കി. മസ്ജിദുന്നബവി കാര്യാലയമാണ് ഹറം മുറ്റങ്ങളിൽ ഈ സേവനം ഒരുക്കിയിരിക്കുന്നത്. വിദഗ്ധ സംഘത്തിന്റെ സേവനം ഹറമിന്റെ തെക്ക് ഭാഗത്തെ മുറ്റങ്ങളിൽ വൈകുന്നേരങ്ങളിൽ ലഭിക്കും. വണ്ടികളുടെ തകരാർ, തകരാർ തീർക്കാൻ വേണ്ട സമയം എന്നിവ സംഘം നിർണയിക്കും. കൂടുതൽ സമയം ആവശ്യമാണെങ്കിൽ ഗുണഭോക്താവിൽനിന്ന് വണ്ടി ഏറ്റുവാങ്ങുകയും പകരം വാഹനം നൽകുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.