അർച്ചനയുടെ ഓർമക്കായി കുടുംബം മെഡിക്കൽ കോളജിന് മാസ്കുകൾ നൽകി
text_fieldsദമ്മാം: അവധിക്ക് നാട്ടിൽ പോയി കോവിഡ് ബാധിച്ച് മരിച്ച ആലപ്പുഴ, പട്ടണക്കാട്, ടി.ജെ ഗാർഡൻസിൽ സനൽകുമാറിെൻറ ഭാര്യ അർച്ചനയുടെ പേരിൽ കുടുംബം മെഡിക്കൽ കോളജിലേക്ക് കോവിഡ് പ്രതിരോധ മാസ്കുകൾ നൽകി. ആലപ്പുഴ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ 10 ദിവസത്തിലധികം ജീവിതവുമായി പൊരുതിയാണ് അർച്ചന മരണത്തിന് കീഴടങ്ങിയത്.
ഇക്കാലയളവിൽ മെഡിക്കൽ കോളജിൽ അർച്ചനക്ക് ലഭിച്ച ചികിത്സക്കും കരുതലിനുമുള്ള നന്ദിസൂചകമായാണ് കുടുംബം ഇത് െെകമാറിയത്. സനലിെൻറ മാതാപിതാക്കളായ അജിത് പിള്ള, ആനന്ദം പിള്ള എന്നിവർ മാസ്കുകൾ കൈമാറി, ഡോക്ടർമാരായ ജൂബി ജോൺ, ബാലു പ്രജീഷ്, ജിച്ചുതോമസ്, സതിയമ്മ, നഴ്സിങ് സൂപ്പർ ൈവസർ രേവമ്മ, നഴ്സിങ് കോഒാഡിനേറ്റർ ജനീഷ്, ബോബി (പി.എസ്.കെ), ഫാർമസിസ്റ്റ് കണ്ണൻ എന്നിവർ ചേർന്ന് മാസ്കുകൾ ഏറ്റുവാങ്ങി.
വർഷങ്ങളായി അൽ ഖോബാറിൽ ഭർത്താവുമൊത്ത് കഴിഞ്ഞിരുന്ന അർച്ചന ഹൈകോടതിയിൽ അഭിഭാഷകയായിരുന്നു. തുടർന്ന് ബാങ്ക് ഓഫ് ബറോഡയിൽ ജീവനക്കാരിയായി. ശേഷം ഭർത്താവിനോടൊപ്പം അൽ ഖോബാറിൽ താമസിക്കുേമ്പാഴും ഇൻറർനാഷനൽ കമ്പനികളുടെ കൺസൽട്ടൻറായി പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.