തബൂക്കിൽ മാസ് ‘ഈദ് മെഗാ ഇവൻറ്’
text_fieldsതബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസ് (മസ് തബൂക്ക്) ഈദ് മെഗാ ഇവൻറ് 2023 സംഘടിപ്പിച്ചു. കുട്ടികളുടെ വർണശബളമായ കലാപരിപാടികൾ, സൗദി കലാസംഘം അവതരിപ്പിച്ച സംഗീത വിരുന്ന്, സാംസ്കാരിക സമ്മേളനം തുടങ്ങിയവ അരങ്ങേറി. റിയാദ് കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗം കെ.പി. സജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡൻറ് റഹിം തബൂക്ക് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ സംഘടന അവലോകനം അവതരിപ്പിച്ചു. രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ, ലാലു ശൂരനാട് (ഒ.ഐ.സി.സി), ഫസൽ എടപ്പറ്റ (കെ.എം.സി.സി), ഹാഷിം കണ്ണൂർ (തനിമ), സാജിത (മലയാളം മിഷൻ), ജോസ് സ്കറിയ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഉബൈസ് മുസ്തഫ സ്വാഗതവും ട്രഷറർ പ്രവീൺ പുതിയാണ്ടി നന്ദിയും പറഞ്ഞു.
തബൂക്കിലെ കുട്ടികൾ അവതരിപ്പിച്ച വെൽക്കം ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കിഡ്സ് സിനിമാറ്റിക് ഡാൻസ്, ഒപ്പന, ബോയ്സ് ഡാൻസ് തുടങ്ങി നിറപ്പകിട്ടാർന്ന വിവിധ പരിപാടികൾ അരങ്ങേറി. സൗദി കലാസംഘം അംഗങ്ങളായ ചന്ദ്രു, ബൈജു ദാസ്, തസ്നീം റിയാസ്, ഷർമിത നിജാസ്, റഹീം തബൂക്ക് എന്നിവർ അവതരിപ്പിച്ച സംഗീതവിരുന്ന് പെരുന്നാൾ രാവിനെ അവിസ്മരണീയമാക്കി. കുട്ടികളുടെ ഡാൻസിന് സാജിത, ജസീല ഹാരിസ്, സാബു പാപ്പച്ചൻ, മിനി സാബു തുടങ്ങിയവർ നേതൃത്വം നൽകി.
സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ നിസാമിന് ഒരുപവൻ സ്വർണനാണയവും രണ്ടാം സമ്മാനത്തിന് അർഹയായ ആഷ്ലി ജ്യോതിഷിന് അരപ്പവൻ സ്വർണനാണയവും സമ്മാനിച്ചു. ജൂന തോമസ് പരിപാടിയുടെ അവതാരകയായി പ്രവർത്തിച്ചു. ക്യാപ്റ്റൻ സുരേഷ് കുമാർ വളൻറിയർ ടീമിന് നേതൃത്വം വഹിച്ചു. നോർക്ക, ക്ഷേമനിധി, മാസ് മെംബർഷിപ് കൗണ്ടറിന് അനിൽ പുതുക്കുന്നത്, ചന്ദ്രശേഖര കുറുപ്പ്, സിദ്ദീഖ് ജലാൽ തുടങ്ങിയവർ നേതൃത്വം നൽകി. മാസ് രക്ഷാധികാരി സമിതിയംഗങ്ങളായ മാത്യു തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, ജോസ് സ്കറിയ, സെക്രട്ടറി ഉബൈസ് മുസ്തഫ, പ്രസിഡൻറ് റഹീം തബൂക്ക്, പ്രവീൺ പുതിയാണ്ടി, ഷെമീർ സനാഇയ്യ, അബ്ദുൽ ഹക്ക്, ഷറഫു, അബു തബൂക്ക്, ബോണി, ഷിനാസ്, ബിനുമോൻ ബേബി, ജറീഷ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.