മാസ് റിലീഫ് സെൽ കണ്ണമംഗലം കൂട്ടായ്മ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി
text_fieldsജിദ്ദ: നാലു വർഷമായി ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മാസ് റിലീഫ് സെൽ കണ്ണമംഗലത്തിന്റെ ആഭിമുഖ്യത്തിൽ നിർധനയായ സഹോദരിക്ക് വാളക്കുടയിൽ നിർമിച്ചുനൽകിയ വീടിന്റെ (മാസ് ഭവൻ-2) താക്കോൽ ദാനം യു.ഡി.എഫ് കൺവീനറും ജനശ്രീ മിഷൻ സംസ്ഥാന ചെയർമാനുമായ എം.എം. ഹസൻ നിർവഹിച്ചു. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പാവങ്ങൾക്ക് ആശ്രയമാവാൻ മാസിന് സാധിച്ചതിൽ അദ്ദേഹം പ്രവർത്തകരെ മുക്തകണ്ഠം പ്രശംസിച്ചു.
ഈ വർത്തമാന കാലത്ത് ജനങ്ങളെ തമ്മിൽ തല്ലിച്ച് നാട്ടിലെ സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുമ്പോൾ എല്ലാ വിഭാഗം ആളുകൾക്കും മത ജാതി രാഷ്ട്രീയത്തിനതീതമായി സഹായം എത്തിക്കുന്ന മാസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എം.എം. ഹസ്സൻ പറഞ്ഞു. തുടർന്ന് അദ്ദേഹം വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി. മാസ് റിലീഫ് സെൽ ചെയർമാൻ വി.പി കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ചേറൂർ മഞ്ഞേങ്ങരയിൽ മുൻ പ്രവാസിയായ പാവപ്പെട്ട സഹോദരന്റെ കുടുംബത്തിന് മാസ് നിർമിച്ചുനൽകുന്ന മൂന്നാമത്തെ വീടിന്റെ ത്രീഡി ഫോട്ടോ പ്രകാശനം ജീവകാരുണ്യ പ്രവർത്തകൻ ചേറൂരിലെ കെ.കെ. അബ്ദുപ്പ എം.എം. ഹസന് നൽകി നിർവഹിച്ചു. 100 സഹോദരിമാർക്കുള്ള വസ്ത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
നിർധനയായ ഒരു പെൺകുട്ടിക്കുള്ള വിവാഹ ധനസഹായവും കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള തുകയും വയനാട്ടിലെ ഒരു കുടുംബത്തിനുള്ള ധനസഹായവും ചടങ്ങിൽ വെച്ച് മാസ് വെൽഫെയർ വിഭാഗം ചെയർമാൻ മൊയ്തീൻ ഹാജി കല്ലാക്കൻ എം.എം. ഹസനിൽനിന്ന് ഏറ്റുവാങ്ങി.
എം.എം. ഹസനുള്ള ഉപഹാരം വി.പി. കുഞ്ഞിമുഹമ്മദ് ഹാജിയും മാനു ആശാരി, എൻജിനീയർമാരായ അർഷദ് അരീക്കൻ, അനസ് പുള്ളാട്ട് എന്നിവർക്കുള്ള ഉപഹാരം എം.എം. ഹസനും കൈമാറി. എൻ. അബ്ദുല്ല കുട്ടി മുസ്ലിയാർ മാസ് സന്ദേശം നൽകി.
കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ്, ജനശ്രീ മിഷൻ സംസ്ഥാന സെക്രട്ടറി വി.എസ്. ബാലചന്ദ്രൻ, കെ.പി.സി.സി അംഗം പി.എ. ചെറീത്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. അറഫാത്ത്, ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻറ് യു.എം. ഹംസ, സാമൂഹിക പ്രവർത്തകൻ സബാഹ് കുണ്ടുപുഴക്കൽ, വൈസ് പ്രസിഡൻറ് ഹസീന തയ്യിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.പി. കുഞ്ഞിപ്പ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.കെ. സിദ്ദീഖ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് പൂക്കുത്ത് മുജീബ്, ഡി.സി.സി അംഗങ്ങളായ അരീക്കാട്ട് കുഞ്ഞിപ്പ, എ.കെ.എ. നസീർ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി സുലൈഖ മജീദ്, മാസ് ഭാരവാഹികളായ വി.പി. നാസർ, സി.കെ. മജീദ്, എം.ടി. ഷാഫി, സക്കീറലി കണ്ണേത്ത്, പഞ്ചായത്ത് അംഗങ്ങളായ തയ്യിൽ റൈഹാനത്ത്, സുബ്രൻ കാളങ്ങാടൻ, സി. അനൂപ്, ഒ.ഐ.സി.സി നേതാക്കളായ അബ്ദുൽ മജീദ് നഹ, കാവുങ്ങൽ അബ്ദുറഹ്മാൻ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, പി.പി. സഫീർ ബാബു, പി.പി. ബാവ, സി.കെ. അലവിക്കുട്ടി, ആലുങ്ങൽ അഹമ്മദ് കുട്ടി, വിജയൻ കാളങ്ങാടൻ, പുള്ളാട്ട് സലീം, മനോജ് പുനത്തിൽ, ഗിരീഷ് ചേറൂർ, ഹമീദ് വാളക്കുട, മുജീബ് അമ്പാളി, നൗഷാദ് വാളക്കുട, മുഹമ്മദലി അമ്പാളി തുടങ്ങിയവർ സംസാരിച്ചു. മാസ് റിലീഫ് സെൽ ജനറൽ കൺവീനർ മജീദ് ചേറൂർ സ്വാഗതവും വൈസ് ചെയർമാൻ അഫ്സൽ പുളിയാളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.