മാസ്സ് തബൂക്ക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsതബൂക്ക്: മാസ്സ് തബൂക്കിന്റെ ആഭിമുഖ്യത്തിൽ 77ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മാസ്സ് തബൂക്ക് പ്രഡിഡന്റ് റഹീം ഭരതന്നൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ മതനിരപേക്ഷതയും അഖണ്ഡതയും പൗരാവകാശങ്ങളും സംരക്ഷിക്കാനുള്ള പുതിയ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ ഈ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് കഴിയണം.
രാജ്യത്തിന്റെ അടിസ്ഥാന ശില മതനിരപേക്ഷതയാണ്. ആ മതനിരപേക്ഷതയുടെ കടക്കൽ കത്തിവെക്കുന്നവർ നാട് ഭരിക്കുമ്പോൾ ഇന്നു കാണുന്ന ഈ രാജ്യം പോലും നാളെ ഉണ്ടാകുമോ എന്ന ആകുലതയിലാണ് നാം ജീവിക്കുന്നത്. ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തെയാണ് രാജ്യം ഭരിക്കുന്നവർ തകർത്തു കൊണ്ടിരിക്കുന്നത്. ഒരു രാജ്യം സ്വതന്ത്രമെന്ന് അവകാശപ്പെടണമെങ്കിൽ ആ സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങൾ നാം അനുഭവിക്കണം. എന്നാൽ, നമുക്കതിന് കഴിയുന്നില്ല.
ഭരണഘടന മൂല്യങ്ങളും ബഹുസ്വരതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച് അവ സംരക്ഷിക്കപ്പെടാൻ കൂടുതൽ ശക്തിയോടെ പ്രവർത്തിച്ച് സ്വാതന്ത്ര്യത്തെ കൂടുതൽ അർഥപൂർണമാക്കുവാൻ നമുക്ക് കഴിയണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. മാത്യു തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, സാജിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ ദേശീയ ഗാനം ആലപിച്ചു. കേക്ക് മുറിച്ച് മധുരവിതരണം നടത്തി. ഉബൈസ് മുസ്തഫ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.