മാസ്സ് തബൂക്ക് ‘സർഗോത്സവം’ കലാമത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsതബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസിന്റെ (മാസ്സ് തബൂക്ക്) ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. 'സർഗോത്സവം 2024' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് കുട്ടികൾ പങ്കാളികളായി. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ചിത്രരചന, വായന, കവിത പാരായണം, പ്രസംഗം തുടങ്ങിയ ഇനങ്ങളിലയിരുന്നു മത്സരം.
സാംസ്കാരിക സമ്മേളനം മാസ്സ് രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ ഉദ്ഘാടനം ചെയ്തു. റഹീം ഭരതന്നൂർ അധ്യക്ഷത വഹിച്ചു. മാത്യു തോമസ് നെല്ലുവേലിൽ, സാജിത ടീച്ചർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ബിനീഷ് ഉഴവൂര്, അബ്ദുൽ അക്രം തലശ്ശേരി എന്നിവർ ഗാനാലാപനം നടത്തി. ഉബൈസ് മുസ്തഫ സ്വാഗതവും പ്രവീൺ പുതിയാണ്ടി നന്ദിയും പറഞ്ഞു.
അനു ജോർജ് അഞ്ചാണി, അനീഷ്, സാദിക്ക് , സെബാസ്റ്റ്യൻ ജിജോ കുഴിക്കാട്ടിൽ എന്നിവർ മത്സര വിധികർത്താക്കളായിരുന്നു. ഷാബു ഹബീബ്, അബ്ദുൽ ഹഖ്, ജറീഷ് ജോൺ, ബിനുമോൻ, ജോസ് സ്കറിയ, ചന്ദ്രശേഖരക്കുറുപ്പ്, സുരേഷ്കുമാർ, അരുൺലാൽ, മുസ്തഫ തെക്കൻ, ഷെമീർ, യൂസഫ് വളാഞ്ചേരി, വിശ്വനാഥൻ, അനീഷ് തേൾപ്പാറ തുടങ്ങിയർ നേതൃത്വം നൽകി.
വിജയികൾ ഒന്ന്, രണ്ട് സ്ഥാനക്രമത്തിൽ: ഹാഷിർ താഹിർ, റയാൻ താഹിർ (ക്രയോൺസ്), സാരംഗ് മനോജ്, ആൻ മറിയം ഷൈജു (പെൻസിൽ ഡ്രോയിങ്), മരിയ റോസ് മാത്യു നെല്ലുവേലിൽ, ക്രിസ്റ്റി ലിസ സാബു (വാട്ടർ കളറിങ്), ഐഷ സജ സിറാജ്, ഹന്നാ ബത്തൂൽ (ഡ്രോയിങ് -ഒബ്ജക്റ്റ്), ഫെയ്വൽ വിപിൻ, മൻഹ ഫാത്തിമ, ഡോയൽ ജെറീഷ് (വായന -ജൂനിയർ), ക്രിസ്റ്റി ലിസ സാബു, മരിയ റോസ് മാത്യു നെല്ലുവേലിൽ (വായന -സീനിയർ), ഹന്നാ ബാത്തൂൽ, ശ്രേയ അനിൽ (വായന -സൂപ്പർ സീനിയർ), ആർണവി സരുൺ, സാവിയോ ബൈജു (ചെറുകഥ -സബ് ജൂനിയർ), മൻഹ ഫാത്തിമ, റുവ ഫാത്തിമ (ചെറുകഥ - ജൂനിയർ), ആൻ മറിയം ഷൈജു, ഹൈഫ സിറാജ് (കവിത പാരായണം -ജൂനിയർ), ക്രിസ്റ്റി ലിസ സാബു, മരിയ റോസ് മാത്യു നെല്ലുവേലിൽ (കവിത പാരായണം -സീനിയ൪), ആഗ്നൽ വിക്ടോറിയ അലക്സ്, പ്രജ്വൽ രാജ്, ഐഷാ സജ സിറാജ് (കവിത പാരായണം -സൂപ്പർ സീനിയർ), ശ്രേയ അനിൽ, ഹന്ന ബത്തൂൽ (ഉപന്യാസം), ക്രിസ്റ്റി ലിസ സാബു, ഉസൈർ ആസിഫ് (പ്രസംഗം -സീനിയർ), ശ്രേയ അനിൽ, ജീവൻ മാത്യു ഐസക്ക് (പ്രസംഗം -സൂപ്പർ സീനിയർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.