സെക്യൂരിറ്റി ജീവനക്കാരന് മയക്കുമരുന്ന് വിറ്റ മൂന്നു ശ്രീലങ്കക്കാരും ഒരു ഇന്ത്യക്കാരനും അറസ്റ്റിൽ
text_fieldsജുബൈൽ: ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് മയക്കുമരുന്ന് വിൽക്കുന്നതിനിടെ മൂന്നു ശ്രീലങ്കക്കാരും ഒരു ഇന്ത്യക്കാരനും അറസ്റ്റിൽ. ജുബൈലിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാരായ ശ്രീലങ്കൻ സ്വദേശികൾ നിയാസ്, ഖാദിർ, ജമേഗാ എന്നിവരും ഇന്ത്യക്കാരനായ ഗംഗയും ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഘം പിടിയിലായത് . ഇവർ ജോലി ചെയ്യുന്ന ആശുപത്രിയിലെ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ, നിയാസിനോടും ഖാദിറിനോടും മയക്കുമരുന്ന് സംഘടിപ്പിച്ചു നൽകാമോ എന്ന് ആവശ്യപ്പെട്ടു. ഇരുവരും ചേർന്ന് മയക്കുമരുന്ന് വാങ്ങി 600 റിയാലിന് സെക്യൂരിറ്റിക്ക് വിറ്റു. വിൽപന നടക്കുന്ന സമയം ഒളിഞ്ഞു നിൽക്കുകയായിരുന്ന മയക്കുമരുന്ന് വിരുദ്ധ സ്‌കോഡ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് മയക്കുമരുന്ന് നൽകാമെന്ന് രണ്ടംഗ സംഘം അറിയിച്ച കാര്യം സെക്യൂരിറ്റി ജീവനക്കാരൻ രഹസ്യമായി അധികൃതർക്ക് കൈമാറിയിരുന്നു. അധികൃതർ നൽകിയ രാസപദാർഥം പൂശിയ നോട്ടാണ് മയക്കുമരുന്നു വാങ്ങുമ്പോൾ ഇയാൾ നിയാസിനും ഖാദിറിനും നൽകിയത്. ഈ നോട്ടും സംഘം സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജമേഗക്കും ഗംഗക്കും കേസിൽ നേരിട്ട് ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നു കോടതിയിൽ ഹാജരുണ്ടായിരുന്ന പരിഭാഷകൻ അദ്ബുൽകരീം കാസിമി പറഞ്ഞു . അതെ സമയം മയക്കുമരുന്നുമായി എത്തിയ വാഹനത്തിൽ ഇവരും ഉണ്ടായിരുന്നു. മുമ്പും സംഘം മയക്കുമരുന്ന് വിൽപനയിൽ പങ്കാളികളായിരുന്നോ എന്നും, എവിടെ നിന്നാണ് മയക്കുമരുന്ന് സംഘടിപ്പിച്ചത് എന്നത് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന രണ്ടു മയക്കുമരുന്ന് വേട്ടയിലും പാക്സിതാനികളാണ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.