Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.​സി. സു​ബൈ​ർ...

എം.​സി. സു​ബൈ​ർ ഹു​ദ​വി സ്മാ​ര​ക എ​സ്.​ഐ.​സി വി​ഖാ​യ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
നാ​സ​ർ സൈ​ദാ​ലി കൊ​ള​മ്പ​ൻ, മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ മ​ണി​പ്പ​റ​മ്പ​ത്ത്
cancel
camera_alt

നാ​സ​ർ സൈ​ദാ​ലി കൊ​ള​മ്പ​ൻ, മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ മ​ണി​പ്പ​റ​മ്പ​ത്ത്

റി​യാ​ദ്: സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ എം.​സി. സു​ബൈ​ർ ഹു​ദ​വി സ്മാ​ര​ക എ​സ്.​ഐ.​സി വി​ഖാ​യ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു. ഹ​ജ്ജ് വേ​ള​യി​ൽ മി​ന​യി​ലെ മി​ക​ച്ച സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നാ​സ​ർ സൈ​ദാ​ലി കൊ​ള​മ്പ​ൻ മ​ക്ക, മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ മ​ണി​പ്പ​റ​മ്പ​ത്ത് ജി​ദ്ദ എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്.

പ്ര​സ്ഥാ​ന​ത്തെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു വ​ഹി​ച്ച സു​ബൈ​ർ ഹു​ദ​വി​യു​ടെ പേ​രി​ൽ സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ (എ​സ്.​ഐ.​സി) നാ​ഷ​ന​ൽ ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 25,000 രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ഇ​രു​വ​രും തു​ല്യ​മാ​യി പ​ങ്കി​ടും.

എ​സ്.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി ഹു​ദ​വി, ട്ര​ഷ​റ​ർ ഇ​ബ്രാ​ഹിം ഓ​മ​ശ്ശേ​രി, വി​ഖാ​യ നാ​ഷ​ന​ൽ സ​മി​തി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് മാ​നു ത​ങ്ങ​ൾ, ക​ൺ​വീ​ന​ർ ഷ​ജീ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, കോ​ഓ​ഡി​നേ​റ്റ​ർ ദി​ൽ​ഷാ​ദ് ത​ലാ​പ്പി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യം ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്​​ച ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ ലീ​ഡേ​ഴ്‌​സ് കോ​ൺ​ക്ലേ​വി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsAaward
News Summary - MC Zubair Hudavi Memorial SIC Vikhaya Award Announced
Next Story