മെക് 7; കാലഘട്ടത്തിന് അനുയോജ്യമായ ജനകീയ ആരോഗ്യ പ്രവർത്തനം -അഡ്വ. പഴകുളം മധു
text_fieldsജിദ്ദ: ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനായും പ്രവാസി മലയാളികൾ 23 മിനുട്ട് വ്യായാമം ചെയ്യുന്ന പദ്ധതിയായ ‘മെക് 7’ കാലഘട്ടത്തിന് അനുയോജ്യമായ ജനകീയ ആരോഗ്യ പ്രവർത്തനമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ അദ്ദേഹം മെക് 7ന്റെ ആഭിമുഖ്യത്തിലുള്ള പ്രഭാത വ്യായാമത്തിൽ പങ്കെടുത്തു ഐക്യദാർഢ്യം അർപ്പിച്ചു. കേരളത്തിൽ തുടങ്ങി മലയാളികൾ അധിവസിക്കുന്ന ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ മെക് 7 ഇന്ന് സജീവമാണ്. സമഭാവനയോടെ മനുഷ്യരൊത്തുകൂടുന്ന ഒരു മഹത്തായ യത്നത്തിന് ഇത്ര പ്രചാരവും അംഗീകാരവും നേടുന്നതിനോട് സ്പർദ്ദയും അസഹിഷ്ണുതയും പ്രകടിപ്പിക്കുന്നത് മനുഷ്യർ അവജ്ഞയോടെയാണ് വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശറഫിയ കല്ല് പാർക്കിൽ നടന്ന മെക് 7 വ്യായാമത്തിൽ ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ, ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, തിരുവനന്തപുരം ജില്ല പ്രസിഡൻറ് ഷമീർ നദ്വി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.