യാംബുവിൽ ‘മെക് 7’ വ്യായാമ പദ്ധതി ഉദ്ഘാടനം നാളെ
text_fieldsയാംബു: അതിവേഗം ജനകീയമാകുന്ന ‘മെക് 7’ വ്യായാമ പദ്ധതിയുടെ യാംബു മേഖലയിലെ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. യാംബു ടൗൺ ഹിസ്റ്റോറിക്കൽ പാർക്കിൽ സനൂസി മസ്ജിദിന് സമീപത്തുള്ള വിശാലമായ സ്ഥലത്താണ് പരിശീലന പരിപാടി നടക്കുന്നത്. നാട്ടിൽനിന്ന് മെക് 7 വ്യായാമ പദ്ധതിയിൽനിന്ന് പരിശീലനം നേടിയ ട്രൈനർമാരായ ശിഹാബ് പുഴക്കാട്ടിരി, നിയാസ് പുത്തൂർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
യാംബുവിലെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതാക്കളും ബിസിനസ് മേഖലയിലെ പ്രമുഖരും കടകളിലും മറ്റും ജോലി ചെയ്യുന്ന സാധാരണക്കാരായ ധാരാളം പേരും പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് 7 ഹെൽത്ത് ക്ലബ് വ്യായാമ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
ജീവിത ശൈലീ രോഗങ്ങളിൽനിന്ന് മോചനം നേടാനും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനും ഈ വ്യായാമ പദ്ധതി ഏറെ ഫലപ്രദമാണ്. യാംബുവിൽനിന്ന് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കെല്ലാം എല്ലാ ദിവസവും രാവിലെ 6.40ന് യാംബു ടൗണിലുള്ള പരിശീലന കേന്ദ്രത്തിൽ നടക്കുന്ന വ്യായാമ മുറയിൽ പങ്കാളികളാവാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.