Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2019 5:36 PM GMT Updated On
date_range 29 Sep 2019 5:36 PM GMTമക്കയിൽ കനത്ത മഴ
text_fieldsbookmark_border
മക്ക: മക്കയിൽ കനത്ത മഴ. ഞായറാഴ്ച വൈകന്നേരം മൂന്ന് മണിക്കൂറോളം മക്ക നഗരത്തിൽ ശക്തമായ മഴയും കാറ്റും ഇടമിന്നലും ഉണ്ടായി. റോഡുകളിൽ വെള്ളപ്പൊക്കം കാരണം ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം നാല് മണിയോടെയാണ് തുടക്കം. തീർഥാടകർ മഴയിൽ നനഞ്ഞുകുതിർന്നു. ഹറമിലും മുറ്റങ്ങളിലും കനത്ത തോതിൽ മഴ പെയ്തു. ഏഴ് മണി വരെ മഴ തുടർന്നു.
കാലാവസഥാമാറ്റത്തിെൻറ ഭാഗമാണ് മഴ എന്നാണ് നിഗമനം. കനത്ത ചൂടാണ് മഴക്ക് മുമ്പ് വരെ അനുഭവപ്പെട്ടത്. രാത്രിയായതോടെ മക്കയിൽ തണുപ്പ് അനുഭവപ്പെട്ടുതുടങ്ങി. കഴിഞ്ഞ ഹജ്ജ് സീസണിലാണ് ഒടുവിൽ മക്കയിൽ മഴ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story