മക്ക ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ കമ്മിറ്റി പ്രവർത്തന സജ്ജമായി
text_fieldsമക്ക: ഹാജിമാർക്ക് സേവനം ചെയ്യാൻ മക്ക ഐ.സി.എഫ്, ആർ.എസ്.സി വളന്റിയർ കോർ കമ്മിറ്റി രുപവത്കരിച്ചു. പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനും കഴിഞ്ഞ 13 വര്ഷമായി കേന്ദ്രീകൃത സ്വഭാവത്തിൽ രിസാല സ്റ്റഡി സർക്കിളിനു കീഴിൽ ഹജ്ജ് വളന്റിയർ കോർ രംഗത്തുണ്ട്. മലയാളികൾക്കുപുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാഷ്ട്രങ്ങളിൽനിന്നും എത്തുന്ന ഹാജിമാർക്കും ഹജ്ജ് വളന്റിയർ കോർ വളന്റിയർമാരുടെ സേവനം കഴിഞ്ഞകാലങ്ങളിൽ പ്രയോജനപ്പെട്ടിട്ടുണ്ട്.
വളന്റിയർ കോർ രക്ഷാധികാരികളായി ടി.എസ്. ബുഖാരി തങ്ങൾ, സൈതലവി സഖാഫി എന്നിവരെ തെരഞ്ഞെടുത്തു. കോഓഡിനേറ്റർ ജമാൽ മുക്കത്തിന് കീഴിൽ
സിറാജ് വില്യാപ്പള്ളി, ശിഹാബ് കുറുകത്താണി, അൻവർ കൊളപ്പുറം, മുഹമ്മദലി വലിയോറ, അബ്ദുൽ റാസിക് എന്നിവർ സഹകോഓഡിനേറ്റർമാരായും ചീഫ് ക്യാപ്റ്റൻ ഷബീർ ഖാലിദിന്റെ നേതൃത്വത്തിൽ വൈസ് ക്യാപ്റ്റൻ മാരായി റിയാസ് ശരായ, അലി കോട്ടക്കൽ അസീസിയ, അനസ് മുബാറക് കാക്കിയ, ഇഹ്സാൻ മുഹ്യുദ്ദീൻ, അബ്ദുറഹ്മാൻ ജബൽ നൂർ, മുഹീനുദ്ധീൻ ജമൂം എന്നിവരെയും തെരഞ്ഞെടുത്തു. വളന്റിയർ കോർ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വിവിധ സമിതികളും നിലവിൽ വന്നു. മക്ക സെൻട്രൽ ഐ.സി.എഫ് ഓഫിസിൽ ചേർന്ന പ്രവർത്തക സംഗമത്തിൽ ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു.
ഹനീഫ അമാനി, ഖയ്യൂമ് ഖാദിസിയ്യ എന്നിവർ സംസാരിച്ചു. ജമാൽ മുക്കം സ്വാഗതവും ഷബീർ ഖാലിദ് നന്ദിയും പറഞ്ഞു. വിവിധ സമിതികൾ: ഷാഫി ബാഖവി, സൽമാൻ വെങ്ങളം റഷീദ് അസ്ഹരി, ഖയ്യൂം ഖാദിസിയ്യ (സ്വീകരണം), ഹനീഫ അമാനി, ഹുസൈൻ ഹാജി, റഷീദ് വേങ്ങര, ഹമീദ് ഹാജി (അക്കമഡേഷൻ), മുഹമ്മദലി വലിയോറ, വൈ.പി റഹീം, ശിഹാബ് കളിയാട്ട് മുക്ക്, ഇബ്രാഹിം ഹാജി, സലാം ഇരുമ്പുഴി, അബ്ദു ഉത്തയ്ബിയ്യ, ശകീർ, സഈദ് പെരുവള്ളൂർ (ഫുഡ്), അഷ്റഫ് വേങ്ങാട്, ഷുഹൈബ് പുത്തംപള്ളി, ഷറഫുദ്ദീൻ വടശ്ശേരി, അബൂബക്കർ, മുഹമ്മദ് മുസ്ലിയാർ (ഫിനാൻസ്) കബീർ ചൊവ്വ, സാലിം സിദ്ദീഖി (മീഡിയ), സൽമാൻ വെങ്ങളം, അഷ്റഫ് കോട്ടക്കൽ, ഷെഫിൻ, മുഹ്യുദ്ധീൻ, യഹ്യ, നവാസ് (മെഡിക്കൽ), ഫിറോസ് സഅദി, ബഷീർ സഖാഫി, നൗഫൽ അഹ്സനി, സഫ് വാൻ കൊടിഞ്ഞി (ദഅ്വ), ഇമാം ഷാജഹാൻ, ശിഹാബ് എടക്കര, സൈദലവി ഇരുമ്പുഴി, നൗഷാദ് പട്ടാമ്പി, സലാം വയനാട്, മുഹമ്മദ് ഓമാനൂർ (ലോസ്റ്റ് ആൻഡ് ഫൗണ്ട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.