കോവിഡ് ഭീതി; ഉംറ തീർഥാടനം താൽക്കാലികമായി നിർത്തി
text_fieldsജിദ്ദ: കോവിഡ് ഭീഷണിയെ തുടർന്ന് സൗദി ഉംറ തീർഥാടനം താൽക്കാലികമായി നിർത്തി. സ്വദേ ശികൾക്കും രാജ്യത്തെ പ്രവാസികൾക്കും ഉംറക്ക് വിലക്കേർപ്പെടുത്തി സൗദി ആഭ്യന്തരമന്ത ്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തീർഥാടനം നിർത്തിവെക്കുന്നത് ചരിത്രത്തി ലെ അപൂർവ നടപടിയാണ്. തിങ്കളാഴ്ച വൈകീട്ടാണ് സൗദി അറേബ്യയിൽ കോവിഡ്-19 രോഗബാധ സ്ഥ ിരീകരിച്ചത്.
വിദേശ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഉംറ തീർഥാടനവും മദീന സന്ദർശ നവും നേരേത്ത തടഞ്ഞിരുന്നു. സാഹചര്യം മാറുന്നതിനനുസരിച്ച് തീരുമാനം പുന:പരിശോധിക്കുമെന്ന് മന്ത്രാ ലയം അറിയിച്ചു. ലോകാരോഗ്യ സംഘടന അടക്കം അന്താരാഷ്ട്ര ഏജൻസികളുടെ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളെ പിന്തുണച്ചാണ് സൗദി തീരുമാനം.
മാർച്ച് എട്ടുമുതൽ കുവൈത്ത് യാത്ര മുടങ്ങിയേക്കും
കോവിഡ് 19െൻറ പശ്ചാത്തലത്തിൽ മാർച്ച് എട്ടുമുതൽ കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് യാത്രമുടങ്ങുന്ന സ്ഥിതി. വൈറസ് ബാധിതരല്ലെന്നു തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് മാർച്ച് എട്ടുമുതൽ വിമാനത്താവളത്തിൽ ഹാജരാക്കണമെന്നാണ് കുവൈത്ത് വ്യോമയാന മന്ത്രാലയത്തിെൻറ ഉത്തരവ്. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഇൗജിപ്ത്, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലബനാൻ രാജ്യക്കാർക്കാണ് ഉത്തരവ് ബാധകം.
മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അതേ വിമാനത്തിൽ സ്വന്തം ചെലവിൽ തിരിച്ചയക്കും. കുവൈത്ത് എംബസിയുടെ അംഗീകാരമുള്ള ഹെൽത്ത് സെൻററുകളിൽനിന്നാണ് സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. ഇന്ത്യയിലെ സെൻററുകളിലൊന്നും വൈറസ് പരിശോധന സൗകര്യമില്ല.
കുവൈത്ത് എംബസി അംഗീകരിച്ച മെഡിക്കൽ സെൻററുകളുടെ സംഘടനയായ ഗാംകോ തങ്ങൾക്ക് വൈറസ് പരിശോധന സൗകര്യമില്ലെന്ന് കുവൈത്ത് എംബസിയെ അറിയിച്ചിട്ടുണ്ട്. പുതിയ ഉത്തരവിെൻറ പശ്ചാത്തലത്തിൽ മാർച്ച് എട്ടിന് മുമ്പ് തിരിച്ചെത്താൻ ജീവനക്കാരോട് ചില സ്വകാര്യ കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അനിശ്ചിതത്വം
കോവിഡ്-19 വ്യാപനം പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾ കർശന നടപടി ആരംഭിച്ചതോടെ പ്രവാസികൾ കടുത്ത ആശങ്കയിൽ. ചൈന, ഇറാൻ, ഇറ്റലി തുടങ്ങിയ കോവിഡ് കൂടുതൽ ബാധിച്ച രാജ്യങ്ങൾക്ക് സമാന മുൻകരുതലുകളാണ് ഇന്ത്യയിൽനിന്നുള്ള യാത്രികരും നേരിടുന്നത്. കുവൈത്ത് എർപ്പെടുത്തിയതിനു സമാനമായ നിയന്ത്രണങ്ങൾ മറ്റിടങ്ങളിലും വരാമെന്നതാണ് ഏവരെയും ആശങ്കയിലാക്കുന്നത്.
സി.ബി.എസ്.ഇ പരീക്ഷക്ക് മാറ്റമില്ല
ദുബൈയിൽ ഞായറാഴ്ച മുതൽ സ്കൂളുകൾക്ക് അവധി നൽകാൻ തീരുമാനിച്ചതോടെ വാർഷിക പരീക്ഷകളും ഇേൻറണൽ പരീക്ഷയും പുനഃക്രമീകരിച്ച് സ്കൂളുകൾ. വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ഒാൺലൈൻ വഴി പരീക്ഷ നടത്താനും ആലോചിക്കുന്നു. 10, 12 ഗ്രേഡ് പരീക്ഷകൾ നിശ്ചയിച്ച സമയത്ത് നടത്താനാണ് സി.ബി.എസ്.ഇ തീരുമാനമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.