‘മെക് 7’ ബോധവത്കരണ സെമിനാർ
text_fieldsദമ്മാം: പ്രഭാത വ്യായാമ കൂട്ടായ്മയായ ‘മെക് 7’ന്റെ സൗദി ഈസ്റ്റേൺ പ്രൊവിൻസ് യൂനിറ്റും ടാക്സിറ്റ് വേൾഡും സംയുക്തമായി ‘മാനസികാരോഗ്യവും വ്യാപാരവും’ എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ നടത്തി. ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. മെക് 7 മുഖ്യ പരിശീലകനും ചീഫ് കോഓഡിനേറ്ററുമായ അഷ്റഫ് കൊണ്ടോട്ടി വ്യായാമത്തിന്റെ പ്രധാന്യത്തെ കുറിച്ച് ഉദ്ബോധിപ്പിച്ചു.
ടാക്സിറ്റ് പ്രതിനിധികളായ ലുബൈബ് ‘എ.ഐയും സ്മാർട്ട് ബിസിനസും’ എന്ന വിഷയത്തിലും നൗഫൽ പാരി ‘ബിസിനസ് എങ്ങനെ എളുപ്പമാക്കാം’ എന്ന വിഷയത്തിലും ക്ലാസെടുത്തു. പ്രശസ്ത സൈക്കോളജി കൺസൾട്ടൻറും മോട്ടിവേഷനൽ സ്പീക്കറുമായ റുഷ്ന അബ്ദുല്ല ‘ബിസിനസും മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.
സൗദി ചാരിറ്റി റണ്ണിൽ അഞ്ച് കി.മീ പൂർത്തിയാക്കിയ മെക് 7 അംഗങ്ങൾക്കുള്ള ഉപഹാരം ഹുസൈൻ ഒഴുകൂർ നൽകി. മെക് 7 ജുബൈൽ പരിശീലകൻ സലാം ചേലേമ്പ്ര, റാക്ക യൂനിറ്റ് പരിശീലകൻ നിയാസ്, ഒ.പി. ഹബീബ് എന്നിവർ സംസാരിച്ചു. സിറാജ്, ശിഹാബ്, അനീസ്, വലീദ്, അബൂബക്കർ, ഹംസ എന്നിവർ പരിപാടി നിയന്ത്രിച്ചു. സഹീർ കോഴിക്കോട് സ്വാഗതവും ആശിഖ് ചേലേമ്പ്ര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.