‘മെക് സെവൻ’ സൗദി ദേശീയ ദിനം പുതുമകളോടെ ആഘോഷിച്ചു
text_fieldsറിയാദ്: സൗദിയുടെ 94ാമത് ദേശീയദിനം ‘മെക് സെവൻ’ റിയാദ് ഹെൽത്ത് ക്ലബ് വിപുലമായി പരേഡ് നടത്തിയും ആസ്റ്റർ സനദ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചും ആഘോഷിച്ചു.
ദിവസേന രാവിലെ 5.30നുള്ള മെക് സെവൻ വ്യായാമ മുറകൾക്കുശേഷം മുഴുവൻ ആളുകളും ദേശീയ ദിനത്തെ അന്വർഥമാക്കുന്ന രീതിയിലുള്ള വേഷങ്ങൾ ധരിച്ചുകൊണ്ട് ബാനറും തൊപ്പികളും ഷാളൂകളും ബാഡ്ജുകളും കൈകളിൽ ദേശീയ ദിന പതാകകളും പച്ച, വെള്ള നിറങ്ങളിലുള്ള ബലൂണുകളും സൗദി രാജാക്കന്മാരുടെ ഫോട്ടോകളും കൈകളിലേന്തി സൗദി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ മലസിലെ കിങ് അബ്ദുല്ല പാർക്കിനെ വലംവെച്ച് നടത്തിയ പരേഡിൽ നൂറിൽപരം ആളുകൾ അണിനിരന്നു.
റിയാദ് ഘടകം ചീഫ് കോഓഡിനേറ്റർ സ്റ്റാൻലി ജോസ് ദേശീയ ദിനാശംസകൾ കൈമാറി. ചീഫ് എക്സിക്യൂട്ടിവുമാരായ അബ്ദു പരപ്പനങ്ങാടി, നാസർ ലെയ്സ്, സിദ്ദിഖ് കല്ലൂപറമ്പൻ, അബ്ദുൽ ജബ്ബാർ, അഖിനാസ് കരുനാഗപ്പള്ളി, രക്ഷാധികാരി ജാഗിർ ഹുസൈൻ, മെംബർമാരായ ഖാദർ കൊടുവള്ളി, ഇസ്മാഈൽ കണ്ണൂർ, അബ്ദുസ്സലാം ഇടുക്കി, നവാസ് വെളിമാടുകുന്ന്, റസാഖ് കൊടുവള്ളി, അനിൽകുമാർ തെലങ്കാന, ഫിറോസ് അമൂബ എന്നിവർ സംസാരിച്ചു.
കേക്ക് മുറിച്ച് എല്ലാവരും പങ്കിട്ടു. ആസ്റ്റർ സനദ് സി.ഇ.ഒ ഡോ. ഇസ്സാം അൽഗാംദി, സി.എം.ഒ ഡോ. മഗ്ധി ദാവാബ രക്തദാനത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. ഡോ. അബ്ദുറഹീം, സ്റ്റാൻലി ജോസ്, അബ്ദു പരപ്പനങ്ങാടി, ഡോ. അബ്ദുറഹീം, ഷംസീർ, ഡോ. വായൽ, ഡോ. അബ്ദുറഹീം എന്നിവർ രക്തദാനം നടത്തിയവരെ അഭിനന്ദിച്ചു. ലാബ് സൂപ്പർവൈസർ എം.ടി. നാസർ ചടങ്ങിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.