‘മെക് സെവൻ’ ആരോഗ്യ പരിപാലന ബോധവത്കരണം
text_fieldsറിയാദ്: ‘മെക് സെവൻ’ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രവാസി സമൂഹം നേരിടുന്ന ശാരീരിക അസ്വസ്ഥതകളെയും ആകുലതകളെയും ശാസ്ത്രീയമായി നേരിടുന്നതിനെ കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.
ക്യാപ്റ്റൻ സലാഹുദ്ദീൻ രൂപകൽപന ചെയ്ത മെക് സെവൻ വ്യായാമ പരിശീലന രീതിക്ക് ഗൾഫ് രാജ്യങ്ങളിൽ വമ്പിച്ച ജനസ്വീകാര്യതയാണ്. ആറു വയസുകാരനും 70 വയസുകാരനും ഒരുപോലെ പരിശീലിക്കാവുന്ന ആരോഗ്യ പരിപാലന രീതിയാണിതെന്ന് ശുക്കൂർ പറഞ്ഞു.
വിനോദ് കൃഷ്ണ അവതാരകനായിരുന്നു. മെക് സെവൻ റിയാദ് ചീഫ് കോഓഡിനേറ്ററും ലാഫർ യോഗ അംബാസഡർ കൂടിയായ സ്റ്റാൻലി ജോസിെൻറ ചിരി തെറപ്പിയും ഫാസിൽ വെങ്ങാടിന്റെ ഗാനാവതരണവും സുംബാ ഡാൻസും അരങ്ങേറി.
അഖിനാസ് കരുനാഗപ്പള്ളി, ഇസ്മാഇൗൽ കണ്ണൂർ, അബ്ദുൽ ജബ്ബാർ, പി.ടി.എ. ഖാദർ, റസാഖ് കൊടുവള്ളി, അത്തീഖ് റഹ്മാൻ, സിദ്ദിഖ് കല്ലുപറമ്പൻ, കോയ മൂവാറ്റുപുഴ, ബഷീർ പെരിന്തൽമണ്ണ, നാസർ ലൈസ്, ശാക്കിർ കൂടാളി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിന് മെക് സെവൻ ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ നാട്ടിൽനിന്നും ലൈവ് സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.