Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഡി​യ​വ​ൺ...

മീ​ഡി​യ​വ​ൺ മ​ബ്‌​റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ; ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​ദ​രം നാ​ളെ

text_fields
bookmark_border
മീ​ഡി​യ​വ​ൺ മ​ബ്‌​റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ; ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​ദ​രം നാ​ളെ
cancel
camera_alt

പ്ര​ഫ. അ​ഹ്‌​മ​ദ്‌ അ​ൽ ബ​ർ​റാ​ക്ക്, സാ​റ അ​ൽ​ശ​രീ​ഫ്, ഡോ. ​ഷൗ​ക്ക​ത്ത് പ​ർ​വേ​സ്, നി​ഷാ​ദ് റാ​വു​ത്ത​ർ, മീ​ര റ​ഹ്​​മാ​ൻ

റി​യാ​ദ്: നാ​ട്ടി​ലെ​ന്ന​പോ​ലെ മ​റു​നാ​ടു​ക​ളി​ലെ​യും കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​മി​ക​വി​ന് അം​ഗീ​കാ​ര​മാ​യി മീ​ഡി​യ​വ​ൺ ചാ​ന​ൽ ന​ട​ത്തു​ന്ന മ​ബ്‌​റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് അ​നു​മോ​ദ​ന പ​രി​പാ​ടി റി​യാ​ദി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​ന്​ ന​ട​ക്കും. മ​ല​സി​ലെ അ​ൽ യാ​സ്മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ ച​ട​ങ്ങ്.

10, 12 ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ 90 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ മാ​ർ​ക്ക് നേ​ടി​യ​വ​രാ​ണ് ഈ ​ബ​ഹു​മ​തി​ക്ക് അ​ർ​ഹ​രാ​വു​ന്ന​ത്. അ​ക്കാ​ദ​മി​ക രം​ഗ​ത്ത് മു​ന്നി​ലെ​ത്തി​യ​വ​രെ പ്ര​ശം​സി​ക്കാ​നും അ​വ​രു​ടെ കൗ​മാ​ര​സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റം​പ​ക​രാ​നു​മാ​ണ് ഈ ​പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കും.ഈ ​മാ​സാ​ദ്യ​ത്തി​ൽ ജി​ദ്ദ​യി​ൽ ന​ട​ന്ന മ​ബ്‌​റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ആ​ദ്യ പ​രി​പാ​ടി​ക്ക് മി​ക​ച്ച ജ​ന​പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. റി​യാ​ദി​ലും കു​ട്ടി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നി​ൽ ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഉ​പ​രി​പ​ഠ​നാ​ർ​ഥം നാ​ട്ടി​ലേ​ക്കു പോ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കോ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കോ അം​ഗീ​കാ​രം സ്വീ​ക​രി​ക്കാ​ൻ ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കി​ങ്​ സ​ഊ​ദ് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ മാ​സ്​​റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ബോ​ർ​ഡ്, കോ​ള​ജ് ഓ​ഫ് മെ​ഡി​സി​നി​ലെ മെ​ഡി​ക്ക​ൽ ഇ​ൻ​ഫോ​മാ​റ്റി​ക് ആ​ൻ​ഡ്​ ഇ-​ലേ​ണി​ങ് എ​ന്നി​വ​യു​ടെ ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ഹ്‌​മ​ദ്‌ അ​ൽ ബ​ർ​റാ​ക്ക് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​വും. അ​മീ​ർ സു​ൽ​ത്താ​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ മു​ൻ പ്ര​ഫ​സ​റും സ്മാ​ർ​ട്ട്‌ ബി​സി​ന​സ് സൊ​ല്യൂ​ഷ​ൻ​സ് എം.​ഡി​യു​മാ​യ സാ​റ അ​ൽ​ശ​രീ​ഫ്, അ​ൽ​യാ​സ്മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം. ഷൗ​ക്ക​ത്ത് പ​ർ​വേ​സ്, പ്ര​മു​ഖ ടെ​ലി​വി​ഷ​ൻ വാ​ർ​ത്താ​വ​താ​ര​ക​നും മീ​ഡി​യ​വ​ൺ സീ​നി​യ​ർ ന്യൂ​സ്‌ എ​ഡി​റ്റ​റു​മാ​യ നി​ഷാ​ദ് റാ​വു​ത്ത​ർ, റി​യാ​ദ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മീ​ര റ​ഹ്​​മാ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 4.30ന്​ ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ സ്പോ​ർ​ട്ട് ര​ജി​സ്​​ട്രേ​ഷ​നും സീ​രി​യ​ൽ ന​മ്പ​ർ (ടോ​ക്ക​ൺ) വി​ത​ര​ണ​വും ആ​രം​ഭി​ക്കും. ആ​റി​ന്​ ഉ​ദ്ഘാ​ട​ന​വും വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ ന​ട​ക്കും. ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന ക്ര​മ​പ്ര​കാ​ര​മാ​യി​രി​ക്കും കു​ട്ടി​ക​ളെ സ്​​റ്റേ​ജി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക. മ​ബ്‌​റൂ​ക്കി​​ന്‍റെ മൂ​ന്നാ​മ​ത്തെ പ​രി​പാ​ടി ശ​നി​യാ​ഴ്ച ദ​മ്മാ​മി​ലും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaMedia one MabbrookGulf Toppers
News Summary - Media one Mabbrook Gulf Toppers; Honorable students tomorrow
Next Story