മീഡിയ വൺ ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’; റിയാദിൽ 200ലേറെ വിദ്യാർഥികളെ ആദരിച്ചു
text_fieldsറിയാദ്: 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ ഇന്ത്യൻ വിദ്യാർഥികളെ ആദരിക്കാൻ മീഡിയവൺ ചാനൽ ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ എന്ന പേരിൽ ഒരുക്കുന്ന പരിപാടി സൗദി മധ്യപ്രവിശ്യയിൽ അരങ്ങേറി. റിയാദിലെ അൽയാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ ഒരുക്കിയ പ്രൗഢ ഗംഭീര പരിപാടിയിൽ 200 ലേറെ മിടുക്കരായ വിദ്യാർഥികളെ ആദരിച്ചു. റിയാദിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ, മാധ്യമ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വൈകീട്ട് ഏഴോടെ പരിപാടി ആരംഭിച്ചു. സൗദി വാര്‍ത്താ മന്ത്രാലയത്തിലെ ഡയറക്ടര്‍ ഹുസൈന് എസ്. അല്‍ ഷമ്മരി മുഖ്യാതിഥിയായി. മാസ്റ്റര്‍ലി നോഷന്‍ സി.ഇ.ഒ അബ്ദുല്‍ അസീസ് അല്‍ സഈദിയും അതിഥിയായെത്തി. രക്ഷിതാക്കളും വിദ്യാര്‍ഥികളും തങ്ങളുടെ അക്കാദമിക് മികവിനുള്ള പുരസ്കാരം ആവേശത്തോടെ ഏറ്റുവാങ്ങി. വിവിധ മേഖലകളിലെ പ്രഗൽഭരാണ് അവാർഡുകളും മെഡലുകളും കൈമാറിയത്. ചടങ്ങിനോടനുബന്ധിച്ച് മീഡിയവൺ ബിസിനസ് സൊല്യൂഷന്റെയും മീഡിയവൺ പ്രൊഡക്ഷന്റെയും ലോഞ്ചിങ്ങും സംഘടിപ്പിച്ചു.
സൗദിയില്‍ അഞ്ചിടങ്ങളിലായാണ് ഇത്തവണ പുരസ്കാര സമർപ്പണച്ചടങ്ങ് സംഘടിപ്പിക്കുന്നത്. മീഡിയവൺ ജി.സി.സി ഓപറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെൻറ് ജനറൽ മാനേജർ സ്വവ്വാബ് അലി, മീഡിയവൺ സൗദി അറേബ്യ റീജനൽ ഹെഡ് ഹസനുൽ ബന്ന, മീഡിയവൺ മീഡിയ സൊല്യൂഷൻ സീനിയർ ഓഫിസർ ഇല്ല്യാസ്, മീഡിയവൺ പ്രോഗ്രാം കൺവീനർ ഷഹദാൻ, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി അംഗം റഹ്മത്ത് ഇലാഹി, ഗൾഫ് മാധ്യമം സൗദി ബ്യൂറോ ചീഫ് നജിം കൊച്ചുകലുങ്ക്, അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. പർവേസ് ഷൗക്കത്ത്, ഡി.പി.എസ് പ്രിൻസിപ്പൽ മിറാജ് മുഹമ്മദ് ഖാൻ, മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ വി.പി. അബ്ദുൽ അസീസ്, വൈറ്റ് സ്റ്റാർ ഫുഡ് സ്റ്റഫ് സി.ഇ.ഒ ഷബാൻ കല്ലടി, ഗൾഫ് എയർ സെയിൽസ് മാനേജർ നിയാസ് ഇല്ലിക്കൽ, ഖമീസ് അറേബ്യൻ മാനേജർ ജമാൽ, എതിക് ഫിൻ മാനേജർ അൻവർ, കാലിക്കറ്റ് ലൈവ് പാർട്ണർ ദീപു തുടങ്ങിയവർ പുരസ്കാരങ്ങൾ കൈമാറി. മീഡിയവൺ പുരസ്കാരം നേടാനായതിൽ വിദ്യാർഥികളും രക്ഷിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. കോഓഡിനേഷൻ കമ്മിറ്റിയംഗം ആസിഫ് കക്കോടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.