Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബുവിലെ പ്രഥമ...

യാംബുവിലെ പ്രഥമ 'മീഡിയവൺ മബ്‌റൂഖ്‌ ഗൾഫ് ടോപ്പേഴ്‌സ്' അവാർഡ് വിതരണം ചെയ്തു

text_fields
bookmark_border
mediaone mabrook gulf toppers awards
cancel
camera_alt

യാംബുവിലെ പ്രഥമ 'മീഡിയവൺ മബ്‌റൂഖ്‌ ഗൾഫ് ടോപ്പേഴ്‌സ്' അവാർഡ് ലഭിച്ച വിദ്യാർഥികൾ അതിഥികളോടൊപ്പം.

യാംബു: ഗൾഫ് രാജ്യങ്ങളിൽ നിന്നും പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാനായി മീഡിയവൺ ചാനൽ ഏർപ്പെടുത്തിയ 'മബ്‌റൂഖ്‌ ഗൾഫ് ടോപ്പേഴ്‌സ്' പുരസ്‌കാര വിതരണത്തിന് യാംബുവിലും തുടക്കമായി. സൗദിയിലെ പുരസ്‌കാര ദാനത്തിന്റെ ആദ്യ എഡിഷൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ ജിദ്ദയിലായിരുന്നു തുടക്കം കുറിച്ചത്.

യാംബുവിലെ സി.ബി.എസ്.ഇ സിലബസിലുള്ള മൂന്നു ഇന്റർനാഷനൽ സ്‌കൂളുകളിലെ ഉന്നത വിജയം നേടിയ 11 വിദ്യാർഥികളെയാണ് യാംബു റോയൽ കമീഷനിലെ റദ് വ ഇന്റർനാഷനൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചത്. പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും വിവിധ സ്‌കൂളുകളിലെ അധ്യാപകരും യാംബുവിലെ സാമൂഹിക, സാംസ്‌കാരിക സംഘടനാ നേതാക്കളുമടക്കം മൂന്നൂറോളം പേരാണ് പുരസ്‌കാര ദാന ചടങ്ങിലേക്ക് എത്തിയത്.

ചടങ്ങ് മുഹമ്മദ് സഈദ് അൽ ഹൊജൗരി ഉദ്‌ഘാടനം ചെയ്യുന്നു

യാംബു റോയൽ കമീഷനിലെ പൊതുവിദ്യാഭ്യാസ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ മുഹമ്മദ് സഈദ് അൽ ഹൊജൗരി മുഖ്യാതിഥിയായിരുന്നു. ചടങ്ങ് അദ്ദേഹം ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുവാനും അവരുടെ ഉന്നതിക്കും വേണ്ടി ഇന്ത്യൻ ചാനലായ മീഡിയവൺ ചെയ്യുന്ന ഇത്തരം പരിപാടികൾ ഏറെ അഭിനന്ദനാർഹമാണെന്നും വിദ്യാർഥികൾക്ക് മികച്ച പ്രോത്സാഹനമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സദസ്സ്

യാംബു റദ് വ ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ഇമ്രാൻ, അൽ മനാർ ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, കെൻസ് ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു സന്തോഷ് എന്നിവർ സംസാരിച്ചു. മുഹമ്മദ് സഈദ് അൽ ഹൊജൗരി, വിവിധ സ്‌കൂൾ പ്രിൻസിപ്പൽമാർ, മീഡിയവൺ സൗദി മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന, ഗൾഫ് മാധ്യമം - മീഡിയവൺ യാംബു കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അനീസുദ്ദീൻ ചെറുകുളമ്പ്, മീഡിയവൺ യാംബു കറസ്‌പോണ്ടന്റ് നിയാസ് യൂസുഫ് എന്നിവർ വിദ്യാർഥികൾക്കുള്ള പുരസ്‌കാരങ്ങളും മീഡിയവൺ മബ്‌റൂഖ് പരിപാടിയുമായി സഹകരിച്ച സ്‌കൂളുകൾക്കും പരിപാടിയുടെ പ്രയോജകരായ യാംബുവിലെ വ്യാപാരസ്ഥാപനങ്ങളായ നെസ്മ ഗോൾഡ് സൂപ്പർമാർക്കറ്റ്, എൻകംഫോർട്ട് കേറ്ററിങ്ങ്, ബ്യൂണോ മൂറൂജ് റെസ്റ്റോറന്റ്, ക്രിയേറ്റീവ് ഗ്രാഫിക്സ് എന്നിവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. പുരസ്‌കാരങ്ങൾ നേടിയ വിദ്യാർഥികളും സ്‌കൂളുകളിലെ മേധാവിമാരും വേദിയിൽ വെച്ച് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

പരിപാടിയിലെ കലാപരിപാടികളിൽ നിന്ന്

'സിജി' ഇന്റർനാഷനൽ വൈസ് ചെയർമാൻ നൗഷാദ് വി മൂസ അവതരിപ്പിച്ച 'എജ്യൂ ടോക്' പരിപാടിക്കെത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ഉപകാരപ്രദമായി. വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളുടെ ടീമുകളും യാംബു 'മലർവാടി' ബാലസംഘം ടീമുകളും നടത്തിയ ഗ്രൂപ്പ് ഡാൻസ്, ഒപ്പന, സംഗീത ശിൽപം, ഡാൻസ് എന്നിവ പരിപാടിക്ക് മിഴിവേകി. റദ് വ ഇന്റർനാഷനൽ സ്‌കൂളിലെ ഹെഡ് ഗേൾ റിൻഷ പരിപാടിയുടെ അവതാരികയായിരുന്നു. മീഡിയവൺ യാംബു കറസ്‌പോണ്ടന്റ് നിയാസ് യൂസുഫ് സ്വാഗതവും അസിസ്റ്റന്റ് കൺവീനർ സലാഹുദ്ദീൻ കരിങ്ങനാട് നന്ദിയും പറഞ്ഞു. പ്രോഗ്രാം ജനറൽ കൺവീനർ ശരീഫ് മുക്കം, കമ്മിറ്റി അംഗങ്ങളായ ഷൗക്കത്ത് എടക്കര, സഫീൽ കടന്നമണ്ണ, ഇൽയാസ് വേങ്ങൂർ, ബഷീർ ലത്തീഫ് ആലപ്പുഴ, റിയാസ് തൃശൂർ, വിനീദ് സലിം, സാജിദ് വേങ്ങൂർ, വി .കെ ബഷീർ, ഫാജിദ് തലശ്ശേരി, സുനിൽ ബാബു ശാന്തപുരം, റംഷിദാ അബൂബക്കർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yambumedia onemabrook gulf toppers Award
News Summary - media one mabrook gulf toppers Award at Yambu
Next Story