മീഡിയവൺ സൂപ്പർ കപ്പ് ഫുട്ബാൾ 19, 20 തീയതികളിൽ
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ)യുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെൻറ് സീസൺ രണ്ട് ഈ മാസം 19, 20 തീയതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. റിയാദ് നസീമിലെ ദുർറ ഇസ്തിറാഹയിൽ ചേർന്ന ടീം മാനേജ്മെന്റിന്റെയും ടൂർണമെൻറ് കമ്മിറ്റിയുടെയും യോഗത്തിൽ ഫിക്ചർ പുറത്തിറക്കി. റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സൈഫു കരുളായി, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഷക്കീൽ തിരൂർക്കാട്, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റിയംഗം താജുദ്ദീൻ ഓമശ്ശേരി, ടൂർണമെൻറ് കൺവീനർ അഷ്റഫ് കൊടിഞ്ഞി, മീഡിയവൺ മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
റിഫ ഭാരവാഹികളായ കുട്ടൻ ബാബു, ബഷീർ കാരന്തൂർ, മുസ്തഫ മമ്പാട്, നൗഷാദ് ചക്കാലക്കൽ, മുസ്തഫ കവ്വായി, ജുനൈസ്, മീഡിയവൺ പ്രതിനിധികളായ ലത്തീഫ് ഓമശ്ശേരി, തൗഫീഖുറഹ്മാൻ എന്നിവർ സംസാരിച്ചു. മീഡിയവൺ പദ്ധതികളെ കുറിച്ച് ചീഫ് റിപ്പോർട്ടർ അഫ്താബുറഹ്മാൻ, ടൂർണമെൻറ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഷക്കീൽ തിരൂർക്കാട്, അബ്ദുൽ കരീം പയ്യനാട് എന്നിവർ വിശദീകരിച്ചു. സനോജ് പള്ളം, ശിഹാബ് പള്ളം, സലീം ചാലിയം, നൗഷാദ് ലുലു എന്നിവർ ഗാനമാലപിച്ചു.
എസ്.സി.ആർ, ബ്ലാസ്റ്റേഴ്സ് വാഴക്കാട്, ബ്ലാക്ക് ആൻഡ് വൈറ്റ് റിയാദ്, പ്രവാസി സോക്കർ സ്പോർട്ടിങ്, റോയൽ ഫോക്കസ് ലൈൻ, അസീസിയ സോക്കർ, ലന്റേൺ എഫ്.സി, സ്പോർട്ടിങ് എഫ്.സി, റിയൽ കേരള എഫ്.സി, റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സി, റയിൻബോ, മാർക്ക് എഫ്.സി, സുലൈ എഫ്.സി, നഹ്ദ എഫ്.സി, സനാഇയ്യ പ്രവാസി എഫ്.സി, യൂത്ത് ഇന്ത്യ സോക്കർ എന്നീ ക്ലബ് പ്രതിനിധികൾ, ടൂർണമെൻറ് കമ്മിറ്റിയംഗങ്ങളായ മുജീബ് കക്കോടി, സലീം മാഹി, ഫൈസൽ കൊല്ലം, ഷാഹുൽ, സുഹൈൽ എന്നിവരിൽനിന്നും ഫിക്ചർ ഏറ്റുവാങ്ങി. കൺവീനർ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും അവതാരകൻകൂടിയായ സാജിദ് അലി ചേന്ദമംഗല്ലൂർ നന്ദിയും പറഞ്ഞു.
റിയാദിലെ പ്രമുഖരായ 16 ടീമുകളെ പങ്കെടുപ്പിച്ച് അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിലാണ് പ്രവാസ ഫുട്ബാളിന്റെ ഇഷ്ടരൂപമായ സെവൻസ് ടൂർണമെൻറ് അരങ്ങേറുക. ഫുട്ബാൾ മേളയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു. സിറ്റിഫ്ലവറാണ് മുഖ്യ പ്രായോജകർ. വ്യാഴാഴ്ച രാത്രി 10നും വെള്ളിയാഴ്ച വൈകീട്ട് ആറിനും മത്സരങ്ങൾ തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.