മീഡിയ വണ്‍ സൂപ്പര്‍കപ്പ് 2023: ദമ്മാമിൽ വർണാഭ തുടക്കം
text_fieldsഅൽഖോബാർ: മീഡിയ വണ്‍ സൂപ്പര്‍കപ്പ് 2023 ദമ്മാം എഡിഷന് മത്സരങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. ദമ്മാം ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുട്ബാള്‍ മേളയയുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ വ്യാഴാഴ്ച നടക്കും. ദമ്മാം അല്‍തറജ് സ്റ്റേഡിയത്തില്‍ അല്‍മദീന ഹോള്‍സെയില്‍ ഐ.ടി മാനേജര്‍ ഷിഫാസ് മുസ്ലിയാര് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.
റിയാ മണി ട്രാന്‍സ്ഫര്‍ ഫൗരി ഓപറേഷന് സപ്പോര്‍ട്ട് മാനേജര്‍ സാലേ അല്സല്മാഹ് കിക്കോഫ് നിർവഹിച്ചു.
അല്‍മദീന ഓപ്പറേഷന് മാനേജര്‍ അഹമ്മദ് വളപ്പില്‍, റിയാ ഫൗരി മണി ട്രാന്‍സ്ഫര്‍ റീജനല്‍ ഓഫിസര്‍ ഒസാമ ഗനീം, ഡിഫ വൈസ് പ്രസിഡൻറ് നാസര്‍ വെള്ളിയത്ത്, മീഡിയ വണ്‍ സൗദി ചീഫ് അഫ്താബുറഹ്മാന്‍ എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
അനൂദ് അല്‍അറേബ്യ ഓപറേഷന് മാനേജര്‍ നൗഫല്‍ പൂവക്കുറിശ്ശി, റെവ് കണ്‍സള്‍ട്ടൻറ് സഹസ്ഥാപകന്‍ ഫഹ്മാന്‍ ലുഖ്മാന്, റഫ മെഡിക്കല്‍സ് മാര്‍ക്കറ്റിങ് മാനേജര്‍ നിജാസ്, സലാമത്തക് മെഡിക്കല്‍ ഗ്രൂപ്പ് ഓപറേഷന് മാനേജര്‍ റസാഖ്, ഗള്‍ഫ് ട്രേഡിങ് കമ്പനി ജി.എം. മുഹമ്മദ് റിഫാ, പാപ്പിലേട്ട് അഡ്വര്‍ടൈസിങ് പ്രതിനിധി ഖമറുദ്ധീന്, റഹീം മടത്തറ, സിദ്ധീഖ് പാണ്ടികശാല, ഷാജി വയനാട്, ആൽബിൻ ജോസഫ്, മുഹമ്മദ് റഫീഖ്, വാഹിദ് കാര്യറ, ജംഷാദ് കണ്ണൂർ, ഖാദർ മാസ്റ്റർ, നൗഫൽ, അഷ്റഫ് ആലുവ, ബിജു പൂതക്കുളം എന്നിവർ സംബന്ധിച്ചു. മീഡിയ വൺ കൺവീനർ എ.കെ. അസീസ് സ്വാഗതം പറഞ്ഞു. മേളയുടെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ വ്യാഴാഴ്ച ദമ്മാം അല്‍ഹദഫ് ഗ്രൗണ്ടില്‍ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.