ഹൂതികളിൽ നിന്ന് ഫ്രഞ്ച് മാധ്യമപ്രവർത്തകരെ സഖ്യസേന രക്ഷിച്ചു
text_fieldsറിയാദ്: യമനിലെ ഹൂതി വിമതരുടെ പിടിയിലായ രണ്ടു ഫ്രഞ്ച് വനിത മാധ്യമപ്രവർത്തകരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന മോചിപ്പിച്ചു.
ഇരുവരെയും ഇന്നലെ റിയാദ് വ്യോമതാവളത്തിൽ എത്തിച്ചു. െഎക്യരാഷ്ട്ര സഭയുടെ റിലീഫ് പ്രവർത്തനങ്ങളായി വന്ന വിമാനത്തിൽ ഇൗമാസം ആദ്യമാണ് രണ്ടുപേരും യമനിലെത്തിയത്.
ഹൂതി നിയന്ത്രണത്തിലുള്ള സഅദ പ്രവിശ്യയിലേക്കാണ് ഇവർ ആദ്യം പോയത്. സഅദയിൽ നിന്ന് ഹജ്ജ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെ ഇവർ ഹൂതികളുടെ പിടിയിലായി. ഇതിൽ ഒരു മാധ്യമപ്രവർത്തക അക്രമത്തിനിരയായതായി വിമതസംഘത്തലവനായ അലി അബ്ദുല്ല സാലിഹിെൻറ നിയന്ത്രണത്തിലുള്ള വെബ്സൈറ്റ് നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ കാമറ പിടിച്ചെടുത്ത സംഘം ചിത്രങ്ങൾ മായ്ച്ചുകളയുകയും ചെയ്തു. ഇവരെ മോചിപ്പിച്ച നടപടിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.