ചാനലിനെതിരെ മീഡിയ റെഗുലേഷൻ അതോറിറ്റി അന്വേഷണം
text_fieldsറിയാദ്: സൗദി അറേബ്യയുടെ മാധ്യമ നയങ്ങള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്ത പ്രമുഖ അന്താരാഷ്ട്ര ചാനലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സൗദി മീഡിയ റെഗുലേഷൻ ജനറൽ അതോറിറ്റി. ടെലിവിഷൻ ചാനലിലെ നിരവധി ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം.
ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തും. രാജ്യത്ത് പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ദേശീയ മാധ്യമ നയങ്ങളെ മാനിക്കുകയും ഉള്ളടക്കം ലംഘിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.