സഹിഷ്ണുത പ്രോത്സാഹിപ്പിക്കാൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം-സൗദി വാർത്താ മന്ത്രി
text_fieldsജിദ്ദ: സംവാദം, സഹകരണം, സഹിഷ്ണുത, മറ്റു മൂല്യങ്ങളോടും സംസ്കാരങ്ങളോടുമുള്ള ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കാൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് സൗദി വാർത്താവിതരണ മന്ത്രി. ഇക്കാര്യത്തിൽ മാധ്യമപ്രവർത്തനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു.
കുവൈത്തിൽ നടന്ന അറബ് വാർത്തവിതരണ മന്ത്രിമാരുടെ എക്സിക്യൂട്ടിവ് ബ്യൂറോ 16ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യങ്ങളെ ബഹുമാനിക്കേണ്ടതിെൻറ ആവശ്യകതയെയും സ്വന്തം മൂല്യങ്ങളും സംസ്കാരവും സംരക്ഷിക്കാനുള്ള സമൂഹത്തിെൻറ അവകാശത്തെയും കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു.
ഇസ്ലാമിക തത്ത്വങ്ങൾക്ക് വിരുദ്ധവും അറബ് സമൂഹങ്ങളുടെ മൂല്യങ്ങളെയും ധാർമികതയെയും മാനിക്കാത്തതുമായ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തെ നേരിടാൻ ഏകീകൃത അറബ് നിലപാട് സ്വീകരിക്കേണ്ടതിെൻറ പ്രാധാന്യവും മന്ത്രി സൂചിപ്പിച്ചു.
മാധ്യമരംഗത്ത് വ്യക്തമായ സംയുക്ത കാര്യനിർവഹണ സംവിധാനങ്ങൾ സ്ഥാപിക്കണം. മാധ്യമ പ്ലാറ്റ്ഫോമുകൾ നമ്മുടെ രാജ്യങ്ങളിലെ പ്രസിദ്ധീകരണ നിയന്ത്രണങ്ങൾ എത്രത്തോളം പാലിക്കുന്നു എന്ന് നിരന്തരം നിരീക്ഷിക്കണം. ലംഘനമുണ്ടായാൽ ഏകീകൃത നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സംയുക്ത അറബ് മാധ്യമപ്രവർത്തനം വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ വിപുലീകരണമായാണ് യോഗമെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.