മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ്: കോവിഡ്കാല സന്നദ്ധപ്രവർത്തകരെ ആദരിക്കുന്നു
text_fieldsറിയാദ്: സൗദിയിൽ കോവിഡ് കാലത്ത് ധീരമായ പ്രവർത്തനം നടത്തിയവരെ മീഡിയവൺ ചാനൽ ബ്രേവ് ഹാർട്ട് അവാർഡ് നൽകി ആദരിക്കുന്നു. ഫെബ്രുവരി ആദ്യ വാരത്തിൽ അവാർഡ് പ്രഖ്യാപനമുണ്ടാകും. സൗദിയിലെ പ്രവാസി സംഘടനകൾക്കും വ്യക്തികൾക്കും ഫെബ്രുവരി മൂന്നുവരെ നോമിനേഷൻ നൽകാം. മരണവും ജീവിതവും തമ്മിൽ നേർക്കുനേർ നിന്ന കോവിഡ് കാലമാണ് സൗദിയിൽ കഴിഞ്ഞു പോകുന്നത്. കോവിഡ് പ്രത്യാഘാതം രൂക്ഷമായ സമയത്ത് പ്രവാസികൾക്ക് താങ്ങും തണലുമായി നിന്ന സംഘടനകളും വ്യക്തികളുമുണ്ട്. അവരെ പൊതുസമൂഹത്തിന് മുന്നിൽ ആദരിക്കുന്നതിെൻറ ഭാഗമായാണ് മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ്സ് സൗദിയിലെത്തുന്നത്.
ഫെബ്രുവരി ആദ്യ വാരത്തിൽ അവാർഡ് പ്രഖ്യാപനം നടക്കും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ഇതിെൻറ ഭാഗമായുള്ള സന്നദ്ധ സേവനം, മരണാനന്തര കർമങ്ങൾ എന്നിവയിൽ പങ്കാളികളായ സന്നദ്ധ സംഘടനകൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, വ്യക്തികൾ എന്നിവർക്കെല്ലാം നോമിനേഷൻ സമർപ്പിക്കാം. മന്ത്രിമാരും പ്രമുഖരും ചേർന്ന് അവാർഡ് പ്രഖ്യാപനം നടത്തും. അപേക്ഷകളിൽനിന്നും അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കാൻ പ്രത്യേക ജൂറിയുണ്ടാകും. വ്യക്തിയോ സംഘടനകളോ ചെയ്ത പ്രവർത്തനങ്ങളുടെ വിഡിയോയും ലഘുകുറിപ്പും നോമിനേഷനൊപ്പം അയക്കണം. പേര്, ഇ-മെയിൽ, ഫോൺ നമ്പർ, ഫോട്ടോ എന്നിവയും അറ്റാച്ച് ചെയ്തിരിക്കണം.
സൗദിയിൽ നടന്ന പ്രവർത്തനങ്ങൾ മാത്രമേ അവാർഡിന് പരിഗണിക്കൂ. ഓരോ അവാർഡ് ജേതാവിനും അവാർഡും ബ്രേവ് ഹാർട്ട് ഫലകവും സൗദിയിലെ പ്രമുഖർ കൈമാറും. ഒപ്പം ജേതാക്കളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സ്പെഷൽ റിപ്പോർട്ടും മീഡിയവണിൽ സംപ്രേഷണം ചെയ്യും. ഫെബ്രുവരി മൂന്നാണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. braveheartawardsksa@gmail.com എന്ന അഡ്രസിലാണ് നോമിനേഷൻ അയക്കേണ്ടത്. സംശയങ്ങൾക്ക് 0543309301, 0501209814 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.