Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീഡിയവൺ ‘ഹലാ ജിദ്ദ’...

മീഡിയവൺ ‘ഹലാ ജിദ്ദ’ കാർണിവൽ; വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞ സംതൃപ്തിയിൽ സന്ദർശകർ

text_fields
bookmark_border
മീഡിയവൺ ‘ഹലാ ജിദ്ദ’ കാർണിവൽ; വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞ സംതൃപ്തിയിൽ സന്ദർശകർ
cancel
camera_alt

മീഡിയവൺ ഹലാ ജിദ്ദ 'ലിറ്റില്‍ പിക്കാസൊ' ചിത്രരചന, കളറിംഗ് മത്സത്തിൽ നിന്ന് 

ജി​ദ്ദ: മീ​ഡി​യ​വ​ൺ ചാ​ന​ൽ ആ​ദ്യ​മാ​യി സൗ​ദി​യി​ലൊ​രു​ക്കി​യ ‘ഹ​ലാ ജി​ദ്ദ’ ഇ​ന്ത്യ​ൻ മെ​ഗ കാ​ർ​ണി​വ​ലി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളു​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ന​ഗ​രി​യി​ലേ​ക്ക് എ​ത്തു​ന്ന ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും വി​വി​ധ രം​ഗ​ത്ത് ക​ഴി​വ് തെ​ളി​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​മെ​ല്ലാം അ​നു​യോ​ജ്യ​മാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

മു​തി​ർ​ന്ന​വ​രി​ലും കു​ട്ടി​ക​ളി​ലു​മു​ള്ള ന​ല്ല പാ​ച​ക വി​ദ​ഗ്ദ്ധ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​യ സ്​​റ്റാ​ർ ഷെ​ഫ്, ജൂ​നി​യ​ർ ഷെ​ഫ് പാ​ച​ക മ​ത്സ​ര​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. രു​ചി​ക്കൂ​ട്ടു​ക​ളു​ടെ മാ​സ്മ​രി​ക ലോ​കം സൃ​ഷ്​​ടി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ പാ​ച​ക വി​ദ​ഗ്ധ​രാ​യ ഷെ​ഫ് പി​ള​ള, രാ​ജ് ക​ലേ​ഷ്, ഡാ​നി​യ​ല്‍ എ​ന്നി​വ​ർ വി​ധി​ക​ര്‍ത്താ​ക്ക​ളാ​യ​ത്​ മ​ത്സ​രാ​ർ​ഥി​ക​ള്‍ക്ക് ആ​വേ​ശം പ​ക​ര്‍ന്നു.

ഇ​രു മ​ത്സ​ര​ങ്ങ​ളി​ലും ആ​റു പേ​ർ വീ​തം വി​ജ​യി​ക​ളാ​യി. മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ഇ​ന​മാ​യി​രു​ന്നു കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ‘ലി​റ്റി​ല്‍ പി​ക്കാ​സോ’. ചി​ത്ര​ര​ച​ന, ക​ള​റി​ങ്​ മ​ത്സ​രം, വി​വി​ധ സ്കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള നി​ര​വ​ധി കു​ട്ടി​ക​ള്‍ മ​ത്സ​ര​ത്തി​ൽ ആ​വേ​ശ​പൂ​ർ​വ​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നി​ങ്ങ​നെ ര​ണ്ട്​ കാ​റ്റ​ഗ​റി​ക​ളാ​ക്കി തി​രി​ച്ച്​ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലും ‘ലി​റ്റി​ല്‍ പി​ക്കാ​സോ’ മ​ത്സ​രം ന​ട​ന്നു. ന​ബീ​ല അ​ബൂ​ബ​ക്ക​ർ, സ​യീ​ദ ഫ​ർ​ഹാ​ന, അ​നി​ൽ വി​ദ്യാ​ധ​ര​ൻ, ര​വീ​ന്ദ്ര​ൻ, റ​ന റ​ശീ​ദ് അ​ഫീ​ഫ് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​റു പേ​രെ വി​ജ​യി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തു.

ജൂനിയർ ഷെഫ് മത്സരത്തിൽ നിന്ന്.

ന​ന്നാ​യി പാ​ട്ടു പാ​ടാ​ൻ അ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി ന​ട​ത്തി​യ മ​ത്സ​ര​മാ​യി​രു​ന്നു ‘പി​ച്ച് പെ​ർ​ഫെ​ക്റ്റ്’. ഈ ​ഇ​ന​ത്തി​ലും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വെ​വ്വേ​റെ മ​ത്സ​രം ഉ​ണ്ടാ​യി​രു​ന്നു. ജി​ദ്ദ​യി​ലെ​യും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള മി​ക​ച്ച ഗാ​യ​ക​ർ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചു. പ​ഴ​യ​തും പു​തി​യ​തു​മാ​യ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ മ​ത്സ​രാ​ർ​ഥി​ക​ൾ വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കും കേ​ൾ​വി​ക്കാ​ർ​ക്കും മു​മ്പി​ൽ ആ​ല​പി​ച്ചു കൈ​യ​ടി നേ​ടി. പ്ര​ത്യേ​കം ചെ​സ് ന​മ്പ​റൊ​ക്കെ ന​ൽ​കി ന​ട​ത്തി​യ മ​ത്സ​രം ഒ​രു യു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​നു​ഭ​വം ന​ൽ​കി​യെ​ന്ന് മ​ത്സ​രാ​ർ​ഥി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പിച്ച് പെർഫെക്റ്റ് മത്സരത്തിൽ നിന്ന്. കണ്ണൂർ ശരീഫ്, ദാന റാസിഖ്, ഷറഫ് കതിച്ചാൽ എന്നിവർ മത്സരത്തെ വിലയിരുത്തുന്നു.

ക​ണ്ണൂ​ർ ശ​രീ​ഫ്, ര​ഹ്ന, ദാ​ന റാ​സി​ഖ്, ഷം​ന ലു​ഖ്മാ​ൻ, ഷ​റ​ഫ് ക​തി​ച്ചാ​ൽ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. മൈ​ലാ​ഞ്ചി കൊ​ണ്ട് കൈ​ക​ളി​ൽ വ​ർ​ണ​ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ന്ന​വ​രി​ൽ മി​ക​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​യി ന​ട​ത്തി​യ ‘മെ​ഹ​ന്തി’ മ​ത്സ​ര​ത്തി​ലും നി​ര​വ​ധി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഭാ​ഗ​വാ​ക്കാ​യി. വി​വി​ധ രീ​തി​യി​ലു​ള്ള ചി​ത്ര​ങ്ങ​ളും വ​ര​ക​ളു​മാ​യി കൈ​ക​ളി​ൽ മൈ​ലാ​ഞ്ചി ചോ​പ്പ​ണി​ഞ്ഞ​വ​രി​ൽ​നി​ന്ന് ഏ​റ്റ​വും ന​ന്നാ​യി ഡി​സൈ​ൻ വ​ര​ച്ച മൂ​ന്നു പേ​രെ വി​ജ​യി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഈ ​രം​ഗ​ത്ത് ദീ​ർ​ഘ​നാ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഷി​ഖ രം​നാ​സ്‌, നാ​സി​യ റി​യാ​സ്, സ​യാ​ൻ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneSaudi Arabia NewsHala Jeddah Carnival
News Summary - MediaOne 'Hala Jeddah' Carnival
Next Story