മീഡിയവൺ ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’; ദമ്മാമിൽ പ്രൗഢ ചടങ്ങുകളിൽ മിടുക്കരായ വിദ്യാർഥികളെ ആദരിച്ചു
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിൽ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മീഡിയവൺ ചാനൽ ആദരിച്ചു. ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ എന്ന പേരിൽ ദമ്മാം ഹെറിറ്റേജ് വില്ലേജിൽ പ്രൗഢ ഗംഭീരമായാണ് പരിപാടി അരങ്ങേറിയത്. ദമ്മാം, ജുബൈൽ, അൽ അഹ്സ തുടങ്ങിയിടങ്ങളിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വൈകീട്ട് 7.30ഓടെ പരിപാടി ആരംഭിച്ചു. ഗൾഫ് മാധ്യമം മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, സ്വവാബ് അലി (മീഡിയവൺ ജി.എം, മിഡിലീസ്റ്റ്), അഫ്താബ് റഹ്മാൻ (മീഡിയവൺ സൗദി ബ്യൂറോ ചീഫ്), ഡോ. സാദിഖ് സെയ്ത് മുഹമ്മദ് (കോളജ് ഓഫ് കമ്പ്യൂട്ടർ സയൻസസ് ആൻഡ് എൻജിനീയറിങ് കെ.എഫ്.യു.പി.എം പ്രഫസർ), ഡോ. സുലൈമാൻ അൽ-മാദി (പ്രിൻസിപ്പൽ സയൻറിസ്റ്റ്), റിസ്വാൻ അഹ്മദ് (എക്സിക്യൂട്ടിവ് ഡയറക്ടർ, ഇറാം ഹോൾഡിങ്സ്), മുഹമ്മദ് ഷമ്മാസ് (നഹ്ല അൽ വാദി എക്സിക്യൂട്ടിവ് ഡയറക്ടർ), വലീദ് ഷാഹുൽ ഹമീദ് (ഷിഫ അൽ ഖോബാർ ഡയറക്ടർ), ഫിറോസ് ചോട്ടി (ഗൾഫ് എയർ കോർപറേറ്റ് മാനേജർ), എ.കെ. അസീസ് (ഗൾഫ് മാധ്യമം മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ), അൻവർ ഷാഫി (പ്രവിശ്യ രക്ഷാധികാരി), റഷീദ് ഉമർ (ജനറൽ കൺവീനർ, മബ്രൂക്ക് ഗൾഫ് ടോപ്പേഴ്സ്) എന്നിവർ വേദിയിൽ അണിനിരന്നു. തുടർന്ന് സൗദി, ഇന്ത്യൻ ദേശീയ ഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
പ്രിസിപ്പൽ സയൻറിസ്റ്റും കിങ് സൽമാൻ ഇൻവെൻറ് അവാർഡ് ജേതാവും ഇൻറർനാഷനൽ സൊസൈറ്റി ഓഫ് ഓട്ടോമേഷൻ ഫെലോ 2023 ജേതാവുമായ ഡോ. സുലൈമാൻ അൽ മാദി, ഡോ. സാദിഖ് സെയ്ത് മുഹമ്മദ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്യുകയും കുട്ടികളെ ആദരിക്കുകയും ചെയ്തു.
ഇരുവർക്കുമുള്ള ഫലകം കെ.എം. ബഷീർ കൈമാറി. റിസ്വാൻ അഹ്മദ്, സവാബ് അലി എന്നിവർ കുട്ടികളെ ആദരിക്കുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു. റിസ്വാൻ അഹ്മദിനുള്ള ഉപഹാരം സവാബ് അലി കൈമാറി. കെ.എം. ബഷീർ, മുഹമ്മദ് ഷമ്മാസ്, വലീദ് ഷാഹുൽ ഹമീദ്, അഫ്താബ് റഹ്മാൻ, ഹസനുൽ ബന്ന, നൗഷാദ് ഇരിക്കൂർ, അൻവർ ഷാഫി, നജ്മ നഖാത്ത്, അലങ്കീർ ഇസ്ലാം, സൂസൻ ഐപ്, കാസിം ഷാജഹാൻ, അഫ്നാസ്, ഡോ. ജൗഷീദ്, സുനിൽ മുഹമ്മദ് എന്നിവർ വിദ്യാർഥികളെ ആദരിച്ചു.
ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ദമ്മാം പ്രതിനിധി നജ്മ നഖാത്തിന് കെ.എം. ബഷീർ, ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അലങ്കീർ ഇസ്ലാമിന് മുജീബ് റഹ്മാൻ, അൽ ഖൊസാമ ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സൂസൻ ഐപ്പിന് എ.കെ. അസീസ്, ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ പ്രതിനിധി സുഹൈറക്ക് റഷീദ് ഉമർ, അൽ മുന സ്കൂൾ പ്രിൻസിപ്പൽ കാസിം ഷാജഹാന് ആർ.സി. യാസിർ എന്നിവർ ഉപഹാരം കൈമാറി.
ശിഫ അൽ ഖോബാർ മെഡിക്കൽ സെൻറർ മാർക്കറ്റിങ് മാനേജർ ശരത്തിന് സ്വാവാബ് അലി, ദുവയുടെ ഷമ്മാസിന് ഹസനുൽ ബന്ന, റോയൽ മലബാർ ഗ്രൂപ് ചെയർമാൻ മഹമൂദ് മുഹമ്മദിന് അഫ്താബ് റഹ്മാൻ, നേവൽ കോൾഡ് സ്റ്റോർ ഓപറേഷൻ മാനേജർ നാസർ വെള്ളിത്തിന് മിസ്ഹാബ് പാറക്കൽ എന്നിവർ ഉപഹാരം സമ്മാനിച്ചു. ലിറ്റിൽ സ്കോളർ അവാർഡ് ചടങ്ങിൽ സിറാജുദ്ദീൻ അബ്ദുല്ല, പി.ടി. അഷ്റഫ്, നിസാർ അഹ്മദ്, മഹ്ബൂബ്, ബിനാൻ, നജ്ല സാദത്ത് എന്നിവരുടെ സാന്നിധ്യത്തിൽ കെ.എം. ബഷീർ, അയ്മൻ സയീദ്, എൻ. സനിൽകുമാർ എന്നിവർ സമ്മാനങ്ങൾ കൈമാറി.
അവതാരകരായിരുന്ന റയ്യാൻ മൂസ, ഡോ. സൽവ എന്നിവർക്കുള്ള ഉപഹാരങ്ങൾ സവാബ് അലി കൈമാറി. റഷീദ് ഉമർ സ്വാഗതവും യാസിർ നന്ദിയും പറഞ്ഞു. പരിപാടിയുടെ നടത്തിപ്പിനായി തനിമ പ്രൊവിൻസ് പ്രസിഡൻറ് അൻവർ ഷാഫി മുഖ്യ രക്ഷാധികാരിയും റഷീദ് ഉമർ കൺവീനറും ആർ.സി. യാസിർ അസിസ്റ്റൻറ് കൺവീനറുമായി സമിതി പ്രവർത്തിച്ചു. വിവിധ വകുപ്പുകളിലായി അഷ്കർ, എസ്.ടി. ഹിശാം, ഉബൈദ്, കബീർ, സാലിഹ്, സുഹൈദ്, നജ്ല, സിനി അബ്ദുറഹ്മാൻ, സിനാൻ എന്നവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.