മീഡിയവണ്‍ സൂപ്പര്‍ കപ്പ് 2023 ഫുട്ബാൾ നാളെ തുടങ്ങും
text_fieldsഅൽഖോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ച് മീഡിയ വൺ ചാനൽ ദമ്മാം ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷനുമായി (ഡിഫ) സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മീഡിയ വണ്‍ സൂപ്പര്‍ കപ്പ് 2023’ വ്യാഴാഴ്ച തുടങ്ങും. ദമ്മാം അല്‍തറജ് സ്റ്റേഡിയത്തിലാണ് മത്സരം.
12 ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെൻറിന്റെ ഫിക്സ്ചര്‍ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും ദമ്മാമിൽ നടന്നു. അല്‍മദീന ഹോള്‍സെയില്‍ ഡിവിഷന് മാനേജര്‍ റാഷിദ് വളപ്പില്‍, ഡിഫ പ്രസിഡൻറ് മുജീബ് കളത്തില്‍ എന്നിവര്‍ ചേര്‍ന്ന് വിന്നേഴ്സ് ട്രോഫി പ്രകാശനം ചെയ്തു. മീഡിയവണ്‍ സൗദി എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് കെ.എം. ബഷീര്‍, എ.കെ. അബ്ദുല്‍ അസീസ് എന്നിവര്‍ റണ്ണേഴ്സ് ട്രോഫിയുടെ പ്രകാശനം നിർവഹിച്ചു.
അല്‍അനൂദ് ഗ്രൂപ് ഓഫ് കമ്പനീസ് ഓപറേഷന് മാനേജര്‍ നൗഫല്‍ പൂവക്കുറിശ്ശി, ഡിഫ പ്രസിഡൻറ് എന്നിവര്‍ സംസാരിച്ചു. ഡിഫ ടെക്നിക്കല്‍ കമ്മിറ്റി അംഗം ഷരീഫ് മാണൂര്‍ ഫിക്സ്ചര്‍ പ്രകാശനത്തിന് നേതൃത്വം നല്കി. ലയാന് സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ അബ്ദുല്‍ ശഫീര്‍, ഗള്‍ഫ് ടെക് ട്രേഡിങ് പ്രതിനിധി മുഹമ്മദ് റിഫ, കാര്‍ഗോ ട്രാക്ക് പ്രതിനിധി ഇസ്ഹാഖ് അലി കോഡൂര്‍, ബദര്‍ റാബി മാര്‍ക്കറ്റിങ് ഹെഡ് നൗഷാദ് തഴവ, എ.കെ.എസ് ഗ്ലോബൽ ലോജിസ്റ്റിക്സ് ബിസിനസ് ഹെഡ് ഷാനവാസ് അബ്ദുൽ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.
മീഡിയവണ്‍ കോഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ ശാഫി, മുഹമ്മദ് റഫീഖ്, ശബീര്‍ ചാത്തമംഗലം, നൗഷാദ് ഇരിക്കൂര്‍, മിസ്അബ്, ഡിഫ ഭാരവാഹികളായ സക്കീര്‍ വള്ളക്കടവ്, മന്‍സൂര്‍ മങ്കട, നാസര്‍, ലിയാഖത്ത് കരങ്ങാടന്‍, ടീം മാനേജേർമാർ, ടൂർണമെൻറ് കമ്മിറ്റി അംഗങ്ങളായ ബിനാന്‍ ബഷീര്‍, ശാക്കിര്‍ ഇല്യാസ്, അമീന് വി. ചൂനൂര്‍, റയ്യാന്‍ മൂസ, ശരീഫ് കൊച്ചി, ഷമീര്‍ പത്തനാപുരം, സിദ്ദീഖ്, ലിയാഖത്ത് എന്നിവർ പങ്കെടുത്തു.
വ്യാഴാഴ്ച തുടങ്ങുന്ന ടൂർണമെൻറ് മത്സരങ്ങൾ ഡിസംബർ എട്ട്, 14, 15 തീയതികളിലും തുടരും. ഫൈനൽ 22ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.