മീഡിയവൺ സൂപ്പർ കപ്പ് 2024 ടൂർണമെന്റ്; ജേതാക്കളായ അറാട്കോ കാർഫുഡ് എഫ്.സി സനയ്യ ടീം ആഘോഷത്തിമിർപ്പിൽ
text_fieldsയാംബു: ആദ്യമായി യാംബുവിലെത്തിയ ‘മീഡിയവൺ സൂപ്പർ കപ്പ് 2024 ഫുട്ബാൾ ടൂർണമെന്റി’ ൽ ജേതാക്കളായ അറാട്കോ കാർഫുഡ് എഫ്.സി സനയ്യ ടീം യാംബു ടൗണിൽ ശനിയാഴ്ച ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യാംബുവിലെ ഫുട്ബാൾ പ്രേമികളുടെ ആവേശമായി മാറിയ വ്യാഴം,വെള്ളി ദിവസങ്ങളിൽ നടന്ന മത്സരത്തിൽ എട്ട് പ്രമുഖ ടീമുകൾ മാറ്റുരച്ചിരുന്നു. യാംബു ടൗണിൽ ശനിയാഴ്ച രാത്രി നടന്ന ആഘോഷത്തിൽ മീഡിയവൺ സൂപ്പർകപ്പ് ചാമ്പ്യൻസ് അറാട്കോ കാർഫുഡ് എഫ്.സി സനയ്യ എന്നെഴുതിയ വലിയ കേക്ക് മുറിച്ചാണ് തുടക്കം കുറിച്ചത്. യാംബു അൽ ഹിജി ഹോട്ടൽ മാനേജിങ് ഡയറക്ടർ ഹിസാൻ മൻസൂർ ഹിജി, അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, ക്ലബ് പ്രസിഡന്റ് അഫ്സൽ വണ്ടൂർ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷബീർ ഹസൻ, മീഡിയ വൺ-മാധ്യമം യാംബു കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അനീസുദ്ദീൻ ചെറുകുളമ്പ്, സാമൂഹിക പ്രവർത്തകരായ നാസർ നടുവിൽ, അബ്ദുറസാഖ് നമ്പ്രം, ഷൗക്കത്ത് മണ്ണാർക്കാട് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
അറാട്കോ, കാർഫുഡ് പ്രതിനിധികളായ ഷൗഫർ വണ്ടൂർ, സുനീർ തിരുവനന്തപുരം, നബീൽ കൊടിയത്തൂർ, ആഷിഖ് തുറക്കൽ, റിൻഷാദ് മലപ്പുറം, ഫൈസൽ കാരാട്ടിൽ, എഫ്.സി സനയ്യ രക്ഷാധികാരി സൈഫുദ്ദീൻ കരുവാരക്കുണ്ട്, വൈസ് പ്രസിഡന്റ് നിയാസ് ഇലച്ചോല, സെക്രട്ടറി സംറൂദ് സുൽത്താൻ, ജോയന്റ് സെക്രട്ടറി അൻവർ മലപ്പുറം, ട്രഷറർ ഷഫീഖ് കാളികാവ്, ടീം മാനേജർ ശിഹാബ് പുലാമന്തോൾ, ടീം കോഡിനേറ്റർ അലി നവാസ് പുലാമന്തോൾ, ടീം ക്യാപ്റ്റൻ ബിഷർ കരുവാരക്കുണ്ട്, കമ്മിറ്റി കോഓഡിനേറ്റർ ഷബീബ് കാളികാവ്, ശരീഫ് മലപ്പുറം, അനസ് ഖാൻ കരുവാരക്കുണ്ട്, സൈനുദ്ദീൻ കരുവാരക്കുണ്ട് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. സ്ഥലത്തുള്ള ക്ലബ്അംഗങ്ങളും ഫുട്ബാൾ പ്രേമികളും വഴിയാത്രക്കാരുമായ ധാരാളം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. സന്നിഹിതരായ എല്ലാവർക്കും കേക്കും പായസവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.