Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഡി​യവ​ൺ സൂ​പ്പ​ർ...

മീ​ഡി​യവ​ൺ സൂ​പ്പ​ർ ക​പ്പ്; ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ച് ഇ​ന്ന്​ ഉ​ദ്ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
Ivan Vukomanovich
cancel

റി​യാ​ദ്: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്‌.​സി മു​ൻ പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ച് വെ​ള്ളി​യാ​ഴ്​​ച രാ​ത്രി മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പി​​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഫു​ട്​​ബാ​ൾ പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ ​ച​രി​ത്ര നി​മി​ഷ​ങ്ങ​ൾ​ക്ക് സു​ലൈ​യി​ലെ അ​ൽ മു​ത​വ പാ​ർ​ക്ക്‌ സ്​​റ്റേ​ഡി​യം സാ​ക്ഷി​യാ​കും. കൊ​ട്ടും കു​ര​വ​യും താ​ള​മേ​ള​ങ്ങ​ളു​മാ​യി വി​ശി​ഷ്​​ടാ​തി​ഥി​യെ ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യും റി​യാ​ദ്​ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) ഭാ​ര​വാ​ഹി​ക​ളും മീ​ഡി​യവ​ൺ ടീ​മും ചേ​ർ​ന്ന് വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കും.

കേ​ര​ള​ത്തെ ഏ​റെ സ്നേ​ഹി​ക്കു​ന്ന ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ച് പു​തി​യ ത​ല​മു​റ​ക്ക് കാ​ൽ​പ്പ​ന്ത് ക​ളി​യെ​ക്കു​റി​ച്ച്​ വ​ലി​യ അ​വ​ബോ​ധം സൃ​ഷ്​​ടി​ച്ച പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യി​രു​ന്നുവെന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സി​നെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം വ​ലി​യ പ​ങ്കാ​ണ്​​ വ​ഹി​ച്ച​ത്. ക്രൊ​യേ​ഷ്യ​യി​ൽ​നി​ന്നും വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ റി​യാ​ദ് കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചി​നെ മീ​ഡി​യവ​ൺ പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ivan VukomanovicSaudi Arabia NewsMediaOne Super Cup
News Summary - MediaOne Super Cup; Ivan Vukomanovic will be inaugurated today
Next Story