മീഡിയാവണ്‍ സൂപ്പര്‍ കപ്പ്: ഖാലിദിയ്യ എഫ്.സി ചാമ്പ്യന്മാർ
text_fieldsദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബാൾ പ്രേമികള്‍ക്ക് ഉത്സവരാവുകള്‍ സമ്മാനിച്ച മീഡിയാവണ്‍ സൂപ്പര്‍ കപ്പ് മത്സരത്തിന് ആവേശകരമായ സമാപനം.
ദമ്മാം അൽ തറാജി സ്റ്റേഡിയത്തിൽ തുല്യശക്തികള്‍ ഏറ്റുമുട്ടിയ കലാശപ്പോരാട്ടത്തില്‍ കിഴക്കിന്റെ ഇലവന്‍സ് രാജാക്കന്മാരായ ദീമ ടിഷ്യു ഖാലിദിയ്യ എഫ്.സി ചാമ്പ്യന്‍സ് കിരീടം സ്വന്തമാക്കി (2-1). മികച്ച കളി പുറത്തെടുത്ത് അവസാനം നിമിഷം വരെ പൊരുതിനിന്ന കോര്‍ണിഷ് സോക്കറാണ് റണ്ണർ അപ്പ്.
റണ്ണറപ്പായ കോര്‍ണിഷ് സോക്കർ
ഖാലിദിയ്യ എഫ്.സിയുടെ റിന്‍ഷിഫ് മാന്‍ഓഫ് ദ മാച്ചായും കോര്‍ണിഷ് സോക്കറിന്റെ ഗോളി അസ്ബദ് മികച്ച ഗോള്കീപ്പാറായും തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡിഫന്‍ഡറായി കോര്‍ണിഷിന്റെ സബാഹിനെയും ടൂര്‍ണമെന്റിലെ എമര്‍ജിങ് പ്ലെയര്‍ പുരസ്കാരത്തിന് ജുബൈല്‍ എഫ്.സിയുടെ അശ്വിനും അര്‍ഹരായി. കോര്‍ണിഷിന്റെ മാസ് ടൂർണമെൻറിലെ ബെസ്റ്റ് പ്ലെയര്‍ അവാർഡിനൊപ്പം ഡിഫ ബെസ്റ്റ് പ്ലെയര്‍ അവാർഡ് കൂടി കരസ്ഥമാക്കി. ഫയര്‍ പ്ലേ അവാര്‍ഡിന് മാഡ്രിഡ് എഫ്.സി തെരഞ്ഞെടുക്കപ്പെട്ടു.
കലാശപ്പോരാട്ടം കാണാന്‍ പ്രവിശ്യയിലെ കായിക പ്രേമികള്‍ മൈതാനത്തേക്ക് ഒഴുകിയെത്തി. പ്രവിശ്യയിലെ ബിസിനസ്, സാമൂഹിക, സാംസ്കാരിക, ജനസേവന രംഗത്തുള്ളവര്‍ മേളയുടെ സമാപന ചടങ്ങില്‍ അതിഥികളായെത്തി. പ്രധാന പ്രായോജകരായ അൽമദീന ഹോൾസെയിൽ ഐ.ടി മാനേജർ ഷിഫാസ് മുസ്ലിയാർ, മാധ്യമം-മീഡിയ വൺ സൗദി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ, ബദർ ഗ്രൂപ്പ് സീനിയർ മാർക്കറ്റിങ് മാനേജർ പോൾ വർഗീസ്, സലാമ ടെക് ഓപറേഷൻ മാനേജർ അബ്ദുറസാഖ്, നവൽ കോൾഡ് സ്റ്റോർ ഓപറേഷൻ മാനേജർ നാസർ വെള്ളിയാത്ത്, സാമൂഹികപ്രവർത്തകൻ നാസ് വക്കം തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.