Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഡി​യ വ​ൺ സൂ​പ്പ​ർ...

മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പ്: ആ​വേ​ശ​ത്തി​ര​ക​ൾ ആ​ർ​ത്തി​ര​മ്പി അ​ൽ മു​ത​വ സ്റ്റേ​ഡി​യം

text_fields
bookmark_border
മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പ് ടൂ​ർ​ണ​മെൻറ്
cancel
camera_alt

മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പ് ടൂ​ർ​ണ​മെൻറ് ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചും

സെ​ർ​ബി​യ​ൻ അം​ബാ​സ​ഡ​ർ ഡ്രാ​ഗ​ൻ ബി​സെ​നി​ക്കും

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ പ്രേ​മി​ക​ളു​ടെ ക​ളി​യാ​വേ​ശം വാ​നോ​ളം ഉ​യ​ർ​ത്തി വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ൽ ഒ​രു രാ​ജ​കു​മാ​ര​നെപോ​ലെ ഇ​വാ​ൻ വ​ന്നി​റ​ങ്ങി. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി റി​യാ​ദ് മ​ല​യാ​ളി​ക​ളു​ടെ​യി​ട​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്ന ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ച് റി​യാ​ദ്​ സു​ലൈ​യി​ലെ അ​ൽ മു​ത​വ പാ​ർ​ക്ക് സ്​​റ്റേ​ഡി​യ​ത്തി​ൽ കാ​ലു​കു​ത്തി​യ​പ്പോ​ൾ ആ​ർ​പ്പു​വി​ളി​ക​ളും ആ​ര​വ​ങ്ങ​ളും കൊ​ണ്ട് അ​ന്ത​രീ​ക്ഷം മു​ഖ​രി​ത​മാ​യി.

ബീ​റ്റ്സ് ഓ​ഫ് റി​യാ​ദ് നാ​സി​ക് ഡോ​ൾ മേ​ള​പ്പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പ് ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും മീ​ഡി​യ വ​ൺ ഉ​ദ്യോ​ഗ​സ്ഥ​രും പ്രാ​യോ​ജ​ക​രു​മ​ട​ങ്ങി​യ സം​ഘം അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

ടൂ​ർ​ണ​മെൻറ്​ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മീ​ഡി​യ​വ​ൺ ജ​ന​റ​ൽ മാ​നേ​ജ​ർ സ​വാ​ബ് അ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഹ​ർ​ഷാ​ര​വ​ങ്ങ​ളോ​ടെ സ്വീ​ക​രി​ച്ച കാ​ണി​ക​ളോ​ട് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​ദ​ര​വി​നും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്​ ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ച്​ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഒ​രു വി​കാ​ര​മാ​ണെ​ന്നും അ​വ​രു​ടെ ഭ​ക്ഷ​ണം, സം​സ്കാ​രം, ഫു​ട്‌​ബാ​ളി​നോ​ടു​ള്ള താ​ൽ​പ​ര്യം എ​ല്ലാം ത​നി​ക്ക് ഏ​റെ ഇ​ഷ്​​ട​മാ​ണെ​ന്നും ഇ​വാ​ൻ പ​റ​ഞ്ഞു.

ഇ​നി​യും താ​ൻ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്നും ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന ക​ളി​ക്കാ​ർ​ക്ക് ചി​ല​ർ​ക്കെ​ങ്കി​ലും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​ൽ ക​ളി​ക്കാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ‘കേറി വാ മ​ക്ക​ളേ...’ എ​ന്ന് മ​ല​യാ​ള​ത്തി​ൽ സ​ദ​സ്സി​നെ സം​ബോ​ധ​ന ചെ​യ്​​ത​ത്​ ഗാ​ല​റി​യി​ൽ വ​ലി​യ ഓ​ള​മു​ണ്ടാ​ക്കി.

അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​ര​വാ​യി മൗ​ലി​ക ഡാ​ൻ​സ് അ​ക്കാ​ദമി കു​രു​ന്നു​ക​ൾ കാ​ഴ്ച​വെ​ച്ച നൃ​ത്ത​ത്തോ​ടൊ​പ്പം ഇ​വാ​നും ചു​വ​ടു​ക​ൾ വെ​ച്ച​ത് ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തി. മീ​ഡി​യ വ​ൺ മി​ഡി​ലീ​സ്റ്റ് ജി.​എം സ​വാ​ബ് അ​ലി ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചി​ന് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഇ​വാ​ന്‍റെ സു​ഹൃ​ത്തും സൗ​ദി​യി​ലെ സെ​ർ​ബി​യ​ൻ അം​ബാ​സ​ഡ​റു​മാ​യ ഡ്രാ​ഗ​ൻ ബി​സെ​നി​ക്കി​ന് മീ​ഡി​യ വ​ൺ സൗ​ദി ഓ​പ​റേ​ഷ​ൻ ഹെ​ഡ് അ​ഹ്‌​മ​ദ്‌ റാ​ഷി​ദും ഉ​പ​ഹാ​രം ന​ൽ​കി.

അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​ട്ട​ർ​ക്ക​ട​വ​ൻ, നി​പി​ൻ ലാ​ൽ, ജൗ​ഹ​ർ, റ​യാ​ൻ അ​ൽ ബാ​ഹു​ത്ത്, ശ​ബീ​ബ്, സാ​ദി​ഖ്‌, ബ​ഷീ​ർ, ഹ​നീ​ഫ, അ​ർ​ഷ​ദ്, വി.​പി. മു​ഷ്താ​ഖ്, റ​ഹീം, അ​ജ്മ​ൽ, മു​ജീ​ബ് ഉ​പ്പ​ട, റ​സാ​ഖ്, നി​ഫ്രാ​സ്, സ​മീ​ർ എ​ന്നി​വ​ർ​ക്ക് ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ച് ഒ​പ്പി​ട്ട പ​ന്തു​ക​ൾ സ​മ്മാ​നി​ച്ചു. ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ത്ത ക്യാ​പ്റ്റ​ന്മാ​ർ​ക്ക് ഇ​വാ​ൻ ഒ​പ്പി​ട്ട ജെ​ഴ്സി​ക​ളും സ്മ​ര​ണി​ക​യാ​യി ന​ൽ​കി.

അ​ൽ ന​സ്​​ർ ജൂ​നി​യ​ർ ക്ല​ബി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​പ്പു​റം പാ​​ങ്ങ് സ്വ​​ദേ​​ശി​​യാ​​യ മു​ഹ​മ്മ​ദ്‌ റാ​​സി​​നും ഇ​വാ​ൻ ആ​ദ​ര​ഫ​ല​കം ന​ൽ​കി. നൃ​ത്ത​മൊ​രു​ക്കി​യ നീ​തു നി​ധി​ന് (മൗ​ലി​ക ഡാ​ൻ​സ് അ​ക്കാ​ദ​മി) മീ​ഡി​യ വ​ൺ ചീ​ഫ് ക​റ​സ്പോ​ൺ​ഡ​ൻ​റ്​ അ​ഫ്താ​ബു​റ​ഹ്​​മാ​ൻ ഫ​ല​കം സ​മ്മാ​നി​ച്ചു. സി​ദ്ദി​ഖ് ബി​ൻ ജ​മാ​ൽ, അ​ബ്​​ദു​ൽ ക​രീം പ​യ്യ​നാ​ട്, അ​ജ്മ​ൽ ഹു​സൈ​ൻ, ഹി​ഷാം അ​ബൂ​ബ​ക്ക​ർ, അ​ഹ്ഫാ​ൻ, ഹ​സ​നു​ൽ ബ​ന്ന എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഷ്റ​ഫ് കൊ​ടി​ഞ്ഞി ന​ന്ദി പ​റ​ഞ്ഞു. ഷെ​ബി മ​ൻ​സൂ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsMediaOne Super CupMutawa Stadium
News Summary - MediaOne Super Cup- Thrills at Mutawa Stadium
Next Story