ഒമാൻ സുൽത്താനും സൽമാൻ രാജാവും തമ്മിൽ കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദ: സൗദിയിലെത്തിയ ഒമാൻ സുൽത്താൻ ഹൈസം ബിൻ ത്വാരിഖ് സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. നിയോം കൊട്ടാരത്തിലെത്തിയ ഒമാൻ സുൽത്താനെയും സംഘത്തേയും സൽമാൻ രാജാവ് സ്വീകരിച്ചു. സൽമാൻ രാജാവിനെ കാണാനായതിൽ ഒമാൻ സുൽത്താൻ സന്തോഷം പ്രകടിപ്പിച്ചു. തുടർന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ സാന്നിധ്യത്തിൽ ഇരുരാഷ്ട്ര നേതാക്കളും ചർച്ച നടത്തി.
രണ്ട് സഹോദരരാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സുസ്ഥിരവുമായ ബന്ധങ്ങൾ അവലോകനം ചെയ്തു. സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും വിവിധ മേഖലകളിൽ അത് മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ചർച്ച ചെയ്തു.
സൗദി ആഭ്യന്തര മന്ത്രി അമീർ ഫൈസൽ ബിൻ സഉൗദ് ബിൻ നാഇഫ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽെഎബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി എന്നിവരും ഒമാെൻറ ഭാഗത്ത് നിന്ന് പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് ആലു സഇൗദ്, ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽബുസൈദി, റോയൽ ഓഫീസ് മന്ത്രി ലെഫ്റ്റൻറ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽനുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽബുസൈദി, വിദേശകാര്യ മന്ത്രി ബദ് ബിൻ ഹമദ് അൽബുസൈദിയും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.