‘ഗാന്ധി ഗ്രന്ഥാലയം’ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു
text_fields‘ഗാന്ധി ഗ്രന്ഥാലയം’ അംഗത്വ വിതരണം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഓഫിസായ ബത്ഹയിലെ ‘സബർമതി’യിൽ ഒരുക്കിയ ‘ഗാന്ധി ഗ്രന്ഥാലയ’ത്തിന്റെ അംഗത്വ വിതരണം പ്രസിഡന്റ് സലീം കളക്കര വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷിന് ആദ്യഅംഗത്വം നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സീനിയർ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശീനിക്കടവ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഗ്രന്ഥാലയത്തിന്റെ ആവശ്യകതയേയും അതിന്റെ പരിപാലനത്തേയും കുറിച്ച് സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാടുകുന്ന്, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, മൊയ്തീൻ മണ്ണാർക്കാട്, വഹീദ് വാഴക്കാട്, ജംഷീദ് തുവ്വൂർ, റഫീഖ് പട്ടാമ്പി, വിനീഷ്, റഷീദ് കൂടത്തായി, ഷംസീർ പാലക്കാട് എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും ആശ്രമത്തിന്റെ പരിപാലന ചുമതലയുള്ള സക്കീർ ദാനത്ത് സ്വാഗതവും അൻസർ വടശ്ശേരിക്കോണം നന്ദിയും പറഞ്ഞു. എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് ആറ് മുതൽ രാത്രി എട്ടുവരെയാണ് ഗ്രന്ഥാലയം തുറന്നു പ്രവർത്തിക്കുക. അംഗത്വം എടുക്കുന്ന പ്രവാസികളായ ഏതൊരു മലയാളിക്കും പുസ്തകങ്ങൾ എടുക്കാൻ സാധിക്കും. വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രന്ഥാലയത്തിൽ പ്രമുഖ ഗ്രന്ഥകർത്താക്കളുടെ വിപുലമായ നിരവധി പുസ്തക ശേഖരണംതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.