തീർഥാടകർക്ക് മെനഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം
text_fieldsറിയാദ്: ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന സൗദിയിൽനിന്നുള്ള തീർഥാടകർക്ക് (പൗരന്മാരും വിദേശ താമസക്കാരും ഉൾപ്പെടെ) മെനഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള പാക്കേജുകൾ ബുക്ക് ചെയ്യാനോ കർമങ്ങൾ നിർവഹിക്കാനോ അനുമതി ലഭിക്കില്ല. പൂർണാരോഗ്യത്തോടെയും സുരക്ഷയോടെയും ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമാണ് ഈ നിബന്ധന. തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
കൂടാതെ തീർഥാടകർക്ക് ഇൻഫ്ലുവൻസ വാക്സിനും കോവിഡ്19 വാക്സിനും മന്ത്രാലയം ശിപാർശ ചെയ്തു. മന്ത്രാലയത്തിന്റെ ‘മൈ ഹെൽത്ത്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി വാക്സിനേഷനുള്ള അപ്പോയിൻമെന്റ് എടുക്കാവുന്നതാണെന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം വാക്സിനേഷനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.