എം.ഇ.എസ് കുവൈത്ത് സ്വീകരണം നൽകി
text_fieldsഅതിഥികൾക്കൊപ്പം എം.ഇ.എസ് കുവൈത്ത് പ്രവർത്തകർ
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ എം.ഇ.എസ് കുവൈത്ത് മുൻ വൈസ് പ്രസിഡന്റ് സലേഹ് ബാത്തക്കും നെസ്റ്റ് കൊയിലാണ്ടി ചെയർമാൻ ടി.കെ. യൂനുസിനും കുവൈത്ത് കമ്മിറ്റി സ്വീകരണം നല്കി. എം.ഇ.എസ് കുവൈത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അശ്റഫ് ആയൂർ സ്വാഗതം പറഞ്ഞു. എം.ഇ.എസ് കുവൈത്ത് പ്രവർത്തന ഓർമകൾ സലേഹ് ബാത്ത വേദിയുമായി പങ്കിട്ടു. എം.ഇ.എസ് നടത്തിവന്നിരുന്ന വിവിധയിനം ട്രെയിനിങ് കോഴ്സുകളും മെഡിക്കൽ ക്യാമ്പും തുടർന്ന് കൊണ്ടുപോകണമെന്നും ഉണർത്തി.
ഭിന്നശേഷി കുട്ടികൾക്കായി 14 വർഷമായി കൊയിലാണ്ടിയിൽ പ്രവർത്തിച്ചു വരുന്ന നെസ്റ്റിന്റെയും നിയർക്കിന്റെയും പ്രവർത്തനങ്ങൾ നെസ്റ്റ് സാരഥി യൂനുസ് സദസ്സുമായി പങ്കുവെച്ചു. പ്രവാസി സമൂഹത്തിലേ സുമനസ്സുകളുടെ സഹായവും കൈത്താങ്ങും സ്ഥാപനത്തിന് ഉണ്ടാകണമെന്നും അഭ്യർഥിച്ചു. നിയർക് കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ബഷീർ ബാത്ത, ട്രഷറർ വാഹിദ് എന്നിവരും സന്നദ്ധരായിരുന്നു. സിദ്ദീഖ് വലിയകത്ത്, ഖലീല്‍ അടൂര്‍, അബ്ദുറഹിമാൻ കുട്ടി, അഷറഫ് പി.ടി, സഹീർ, ഗഫൂർ, റമീസ് സലേഹ്, മുജീബ് റയീസ് സലേഹ്, ജസിൻ ജബ്ബാർ, അർഷാദ് എന്നിവരും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.