എം.ഇ.എസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
text_fieldsറിയാദ്: എം.ഇ.എസ് റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളടക്കം എം.ഇ.എസ് കുടുംബത്തിലെ നൂറിലധികം പേർ പങ്കെടുത്തു.
അതോടൊപ്പം നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് ടി.എം. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. പഠന നിലവാരത്തിൽ മുന്നിട്ടുനിൽക്കുകയും എന്നാൽ, സാമ്പത്തികപരമായി പ്രയാസമനുഭവിക്കുകയും ചെയ്ത കുട്ടികൾക്ക് പഠനത്തിൽ മുന്നേറാനും ജീവിതമാർഗത്തിൽ വിജയം വരിക്കാനും എം.ഇ.എസ് റിയാദ് ഘടകത്തിന്റെ സ്കോളർഷിപ് സഹായംമൂലം സാധിച്ചിട്ടുണ്ട്. എല്ലാ വർഷങ്ങളിലും നടത്തിവരാറുള്ള സകാത്ത് കലക്ഷനെയും അർഹരായവർക്കുള്ള വിതരണത്തെയും കുറിച്ചും സകാത്ത് കമ്മിറ്റി ചെയർമാൻ ഫൈസൽ പൂനൂർ സംസാരിച്ചു.
എൻജി. അബ്ദുറഹ്മാൻ കുട്ടി, എൻജി. മുഹമ്മദ് ഇക്ബാൽ, എൻജി. ഹുസൈൻ അലി, നിസാർ അഹമ്മദ്, സത്താർ കായംകുളം, ഡോ. അബ്ദുൽ അസീസ്, ഐ.പി. ഉസ്മാൻ കോയ, സത്താർ ഗുരുവായൂർ, മുജീബ് മൂത്താട്ട്, മുനീബ് കൊയിലാണ്ടി, ഡോ. ജിഷാർ, അബ്ദുൽ ശരീഫ് ആലുവ, അൻവർ ഐദീദ്, അബ്ദുറഹ്മാൻ മറായി, നവാസ് അബ്ദുൽ റഷീദ്, സലീം പള്ളിയിൽ, ഹബീബ് പിച്ചൻ, നാസർ ഒതായി, അബ്ദുൽ സലാം ഇടുക്കി, ഷഫീഖ് പാനൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും സോഷ്യൽ കമ്മിറ്റി കൺവീനർ മുഹിയിദ്ദീൻ സഹീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.