മെസ്സിയും സുഹൃത്തുക്കളും ജിദ്ദ ചരിത്ര മേഖല സന്ദർശിച്ചു
text_fieldsജിദ്ദ: ജിദ്ദയിലെത്തിയ അർജന്‍റീനിയൻ ഫുട്ബാൾ താരം ലയണൽ മെസ്സിയും സുഹൃത്തുകളും ജിദ്ദ ചരിത്രമേഖല സന്ദർശിച്ചു. ടൂറിസം എക്സിക്യൂട്ടീവ് ആൻഡ് സ്ട്രാറ്റജിക് അഫയേഴ്സ് ഉപമന്ത്രി ഹൈഫ ബിൻത് മുഹമ്മദ് ആലു സഊദിനോടൊപ്പമായിരുന്നു സന്ദർശനം.
സൗദി ടൂറിസം അംബാസഡറായി നിയമിതനായ മെസ്സി ജിദ്ദയിൽ അവധിക്കാലം ചെലവഴിക്കാനാണ് സുഹൃത്തുക്കളോടൊപ്പം എത്തിയത്. ജിദ്ദ സീസൺ പരിപാടിയിലും ചെങ്കടൽ പര്യവേഷണത്തിലും അദ്ദേഹം പങ്കെടുക്കും.
പൗരാണിക പ്രൗഢിയുള്ള ജിദ്ദയുടെ ചരിത്രവും കലയും അതിഥികളിൽ വേറിട്ട മതിപ്പ് സൃഷ്ടിച്ചതായി മെസ്സിയുടെ ചരിത്ര മേഖല സന്ദർശനം വിവരിക്കവേ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഹൈഫ ബിൻത് മുഹമ്മദ് കുറിച്ചു. മെസ്സിയും സുഹൃത്തുക്കളും ചരിത്ര മേഖല സന്ദർശിക്കുന്ന പടവും ഒപ്പം പോസ്റ്റ് ചെയ്തിരുന്നു. ജിദ്ദയും അവിടുത്തെ ജനങ്ങളും ആദ്യ കാഴ്ചയിൽ തന്നെ സന്ദർശകരുടെ മനം കവർന്നതായും പോസ്റ്റിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.