ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി മെക് സെവൻ സമൂഹ ഇഫ്താർ
text_fieldsഇഫ്താർ സംഗമം മസ്ജിദ് ഫിർദൗസ് ഇമാം അബ്ദുല്ല യൂസഫ് അൽ ഹാഷിമി ഉദ്‌ഘാടനം ചെയ്യുന്നു
ജിദ്ദ: മെക് സെവൻ ഹെൽത്ത് ക്ലബ് ജിദ്ദ അസീസിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ ഇഫ്താർ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മസ്ജിദ് ഫിർദൗസ് ഇമാം അബ്ദുല്ല യൂസഫ് അൽ ഹാഷിമി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. മെക് സെവനെ പോലുള്ള കൂട്ടായ്മയിലൂടെ ദൈനംദിന വ്യായാമ മുറകൾ നിർവഹിക്കുന്നതിലൂടെ ആരോഗ്യം നിലനിർത്തുക എന്നത് മാത്രമല്ല, സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും അവസരങ്ങൾ ഉണ്ടാക്കുക കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ലോകം അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ ജീവിതശൈലി മാറ്റങ്ങളിലൂടെ നേരിടാൻ മുൻകൈ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഫിറ്റ്നസ് പദ്ധതികൾ സമൂഹത്തിൽ ആരോഗ്യബോധം വളർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മെക് സെവൻ സൗദി പ്രൊമോട്ടർ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. അസീസിയ പ്രൊമോട്ടർ സാദിഖ് പാണ്ടിക്കാട് റമദാൻ സന്ദേശം നൽകി. സൗദി ചീഫ് കോഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ പദ്ധതിയെക്കുറിച്ചും, ജിദ്ദ ചീഫ് ട്രൈനർ അഹമ്മദ് കുറ്റൂർ വ്യായാമമുറയെക്കുറിച്ചും വിശദീകരിച്ചു.
മെക് സെവൻ ഹെൽത്ത് ക്ലബ് ജിദ്ദ അസീസിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ ഇഫ്താർ സംഗമത്തിൽ നിന്ന്
മെക് സെവൻ അസീസിയ യൂനിറ്റ് നടത്തിയ സമൂഹ ഇഫ്താർ പരിപാടി ആരോഗ്യത്തെയും സൗഹൃദത്തെയും മുൻനിർത്തിയുള്ള മാതൃകാപരമായ ഒന്നാണെന്നും വ്യായാമത്തെയും സാമൂഹിക കൂട്ടായ്മകളെയും ഒരേ വേദിയിൽ അണിനിരത്തിയതിലൂടെ ഇത് ഫിറ്റ്നസ് രംഗത്തുള്ള പുതിയൊരു ദിശാമാറ്റം ഉണ്ടാകുമെന്നും ആശംസകൾ നേർന്നുകൊണ്ട് ഖലഫ് നഫ്ഫെ അൽ സുല്ലമി, ബേബി നീലാമ്പ്ര, കബീർ കൊണ്ടോട്ടി, നജീബ് കളപ്പാടൻ, നിസാം മമ്പാട്, ബൈജു കൊല്ലം, ഹിഫ്സുറഹ്മാൻ, ശാക്കിർ, കെ.എം.എ ലത്തീഫ്, അബ്ബാസ് ചെമ്പൻ തുടങ്ങിയവർ അഭിപ്രായപ്പെട്ടു.
അർഷാദ്, യൂനുസ് അഹമ്മദ്, അക്രം, ഡോ. ജാഷീർ അഹമ്മദ്, വിലാസ് കുറുപ്പ്, അയൂബ് കൂളത്ത്, ഹസ്സൻ അരിപ്ര, മുഹമ്മദ് കോയ, അഷ്റഫ് കോമു, സലീം മമ്പാട്, അയൂബ് മുസ്ലിയാരകത്ത്, സിറാജ്, ഫസ്‌ലിൻ, ഷജീർ തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ റസാഖ് ഖിറാഅത്ത് നടത്തി. അസീസിയ കൊഓർഡിനേറ്റർ മുഹമ്മദലി കുന്നുമ്മൽ സ്വാഗതവും ട്രൈനർ ആരിഫ് നന്ദിയും പറഞ്ഞു. നൗഷാദ് കോടൂർ (അസീസിയ ചീഫ് ട്രൈനർ), റഷീദ്, ദസ്തഗീർ, മുഹമ്മദ് യൂനുസ് (ട്രൈനർമാർ), അബ്ദുൽ ലത്തീഫ്, സുബൈർ അരിമ്പ്ര , യൂസുഫ് കരുളായി, സാബിൽ മമ്പാട്, മജീദ്, അഷ്റഫ് പാളയാട്ട്, റിയാസ്, അദ്നാൻ, നദീം, യൂനുസ്, സയ്യിദ് അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.