എം.ജി.എം റിയാദ് 'വനിതാവേദി' പ്രത്യേക പരിപാടി സംഘടിപ്പിച്ചു
text_fieldsറിയാദ്: ലേൺ ദ ഖുർആൻ ദേശീയ സംഗമത്തോടനുബന്ധിച്ച് വനിതകൾക്കുവേണ്ടി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻററിന് കിഴിലുള്ള എം.ജി.എം റിയാദ് സെൻട്രൽ കമ്മിറ്റി വനിതവേദി സംഘടിപ്പിച്ചു.
സുലൈയിലെ താഖത് വ്യൂ ഇസ്തിറാഹയിൽ നടന്ന ജനകീയമായ സ്ത്രീസാന്നിധ്യംകൊണ്ടും പ്രമേയംകൊണ്ടും ശ്രദ്ധേയമായി. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ വനിതവേദി ഉദ്ഘാടനം ചെയ്തു.
ഖുർആനിന്റെ മൂല്യവത്തായ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പ്രവാസത്തിൽ സാമൂഹിക, സംസ്കാരിക ഇടങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാനും കുടുംബങ്ങളിൽ ഉത്തരവാദിത്തമുള്ള കുടുംബനാഥയാകാനും പ്രവാസി വനിതകൾക്ക് കഴിയണമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മീര റഹ്മാൻ പറഞ്ഞു.
ലേൺ ദ ഖുർആൻ ദേശീയ സംഗമവേദിയിലെ പ്രത്യേകം തയാറാക്കിയ വേദി മൂന്നിൽ നടന്ന വനിതവേദിയിൽ 'സ്ത്രീ സ്വത്വം, ഇസ്ലാമിൽ' എന്ന പ്രമേയത്തിൽ അൻസാർ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. 'ആത്മവിചാരണ', 'അപരിചിതർക്ക് അനുമോദനം' എന്നീ വിഷയങ്ങളിൽ റാഹില അൻവർ, അമീന അൻവാരിയ്യ എന്നിവർ സംസാരിച്ചു.
എം.ജി.എം തൃശ്ശൂർ ജില്ല പ്രസിഡൻറ് വി.എ. ഉമ്മുകുൽസൂം ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തു. റഷാ ബാസിമ ജിദ്ദ, സുഹ്റ ടീച്ചർ അൽഖോബാർ, നിഗ്മത്തുനിസ അഖ്റബിയ്യ എന്നിവർ സംസാരിച്ചു. ലേൺ ദ ഖുർആൻ ഫൈനൽ പരീക്ഷ വിജയി റാഫിയ ഉമറിന് റിയാദ് എം.ജി.എമിന്റെ ഉപഹാരം ഖമറുന്നിസ നൗഷാദ് നൽകി. റിയാദ് എം.ജി.എം ചെയർപേഴ്സൻ നഫീസ തലപ്പാടി അധ്യക്ഷത വഹിച്ചു.
ജസീന മുഹമ്മദ് സുൽഫിക്കർ സ്വാഗതവും ഷഹാന അറഫാത്ത് നന്ദിയും പറഞ്ഞു. സൂഫിയ പുന്നോത്ത് ഖിറാഅത്ത് നടത്തി. നസ്റിൻ ജലാൽ അവതരണം നിർവഹിച്ചു.
ബുഷ്റ ബാവ, ജുന ആസിഫ്, ലുബ്ന ഫൈസൽ, സിൽസില കബീർ, ഷാഹിദ ഷംസീർ, റജീന കണ്ണൂർ, താഹിറ ടീച്ചർ, ഫർസാന ഗഫൂർ, ഫാത്തിമ ഫർസാന, ഹിബ നിഷാം, നാജിഷ, നദീറ ഹനീഫ്, ഷിംല, നുസൈബ ഷറഫ്, സി.പി. റജീന, ഷഫാഹു, അമീറ മുജീബ്, ആയിഷ ബഷീർ, ബാസിമ ഗഫൂർ, മുഹ്സിന ഉസ്മാൻ, മുനീറ, നസീമ റഷീദ്, ഷിറിൻ ഫറാസ്, രാരി നാസർ, റസീന, നൂർജഹാൻ ഇസ്മാഇൗൽ, നസിമോൾ, സരിത ഉമർ ഖാൻ, ഹസീന ഷംസുദ്ദീൻ, വി. റസീന, ഷിഫ, ഷഹ്നാസ്, ഖൈറുന്നിസ, സൈനബ് അഷറഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.