'എം.ഐ. തങ്ങൾ; ദാർശനികതയുടെ ഹരിതസൗരഭ്യം'പുസ്തകം പ്രകാശനം ചെയ്തു
text_fieldsറിയാദ്: 'എം.ഐ. തങ്ങൾ; ദാർശനികതയുടെ ഹരിത സൗരഭ്യം'പുസ്തകത്തിെൻറ ഗൾഫ്തല പ്രകാശനം ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്നു. റിയാദ് ഗ്രേസ് എജുക്കേഷനൽ അസോസിയേഷൻ റിയാദ് ചാപ്റ്ററാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും ഗ്രന്ഥകാരനും പ്രഭാഷകനുമായ എം.ഐ. തങ്ങൾ മരിച്ച ഉടനെ വിവിധ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലുമായി വന്നിട്ടുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് പുസ്തകത്തിലുള്ളത്.
ചടങ്ങിൽ റിയാദ് ഗ്രേസ് ചാപ്റ്റർ പ്രസിഡൻറ് ജാഫർ തങ്ങൾ കോളിക്കൽ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ദേശീയ സമിതിയംഗം കെ. കോയാമുഹാജി ഉദ്ഘാടനം ചെയ്തു. ഗ്രേസ് റിയാദ് ചാപ്റ്റർ മുഖ്യ രക്ഷാധികാരി ഉസ്മാൻ അലി പാലത്തിങ്ങൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫക്ക് കൈമാറി പുസ്തകത്തിെൻറ പ്രകാശനം നിർവഹിച്ചു. സത്താർ താമരത്ത് പുസ്തകം പരിചയപ്പെടുത്തി.
കഴിഞ്ഞ സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹുദ നാസറിന് ഗ്രേസ് നൽകുന്ന ഉപഹാരം ബഷീർ താമരശ്ശേരി കൈമാറി. ആധുനിക വിദ്യാഭ്യാസം ആധുനിക രാഷ്ട്രീയം എന്ന സർ സയ്യിദ് അഹമ്മദ് ഖാെൻറ ദർശനങ്ങളെ പ്രയോഗവൽക്കരിക്കാൻ തെൻറ തൂലികയും ചിന്തയും ഉപയോഗപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു തങ്ങളെന്ന് 'എം.ഐ. തങ്ങളുടെ ദാർശനിക ലോകം'എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച എസ്.വി. അർഷുൽ അഹമ്മദ് അഭിപ്രായപ്പെട്ടു. അഡ്വ. ഹബീബ് റഹ്മാൻ, അഷ്റഫ് വേങ്ങാട്ട്, ശുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്തീൻ കുട്ടി, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, നാസർ മാങ്കാവ്, അഷ്റഫ് അച്ചൂർ, അബ്ദുറഹ്മാൻ ഫറോക്ക്, ഷൗക്കത്ത് പാലപ്പള്ളി, ഷൗക്കത്ത് കടമ്പോട്ട്, അബ്ദുൽകലാം മാട്ടുമ്മൽ, ഷക്കീൽ തിരൂർക്കാട്, കെ.പി. മുഹമ്മദ് കളപ്പാറ, റഹ്മത്ത് അഷ്റഫ്, ജസീല മൂസ, ഖമറുന്നീസ മുഹമ്മദ്, ഹസ്ബിന നാസർ എന്നിവർ സംസാരിച്ചു. മുജീബ് ഇരുമ്പുഴി ഖിറാഅത്ത് നടത്തി. ഷാഫി കരുവാരകുണ്ട് സ്വാഗതവും ബഷീർ ഇരുമ്പുഴി നന്ദിയും പറഞ്ഞു.
അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, നൗഷാദ് കുനിയിൽ, സത്താർ താമരത്ത്, ഹംസത്തലി പനങ്ങാങ്ങര, ഷാഫി കരുവാരകുണ്ട്, കലാം മാട്ടുമ്മൽ, ശുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീർബാബു പെരിഞ്ചീരി, ഉസ്മാൻ അലി പാലത്തിങ്ങൽ, ജാഫർ തങ്ങൾ കോളിക്കൽ, ബഷീർ താമരശ്ശേരി എന്നിവരാണ് പുസ്തക സമിതി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.